മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രമാണ് മണിച്ചിത്രത്താഴ്. സുരേഷ് ഗോപിയും, മോഹൻ ലാലും ശോഭനയുമൊക്കെ തകർത്താടിയ മനോഹര ചിത്രം.
മണിച്ചിത്രത്താഴിന്റെ അവസാനം ശങ്കരൻ തമ്പിയുടെ ഡമ്മിയെ വെട്ടുന്നതാണ് ക്ലൈമാക്സ് സീനുകളിൽ ഉള്ളത്. ഈ ആശയം ഫാസിലിന് കൈവന്നത് നടൻ സുരേഷ് ഗോപിയിൽ നിന്നാണെന്ന് സംവിധായകൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.
മണിച്ചിത്രത്താഴ് പോലൊരു ചിത്രത്തിന്റെ അവസാന ഭാഗങ്ങളെക്കുറിച്ച് ആശയപരമായ സംശയങ്ങൾ വന്നതോടെ നടൻ സുരേഷ് ഗോപിയാണ് ഇക്കാര്യത്തിൽ സഹായകരമായതെന്ന് ഫാസിൽ സാർ ഒരിക്കൽ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി
ക്ലൈമാക്സ് എങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ചു തലപുകഞ്ഞ് നിൽക്കുമ്പോൾ ഡമ്മിയിട്ട് മറിക്കാം എന്ന ആശയം നൽകിയത് സാക്ഷാൽ സുരേഷ് ഗോപിയാണെന്നും ഫാസിൽ പറഞ്ഞിട്ടുണ്ട്.
പ്രസ് മീറ്റിംങിനിടെയാണ് ബി ഉണ്ണികൃഷ്ണൻ ഇതെക്കുറിച്ച് പറഞ്ഞത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുകളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ പ്രസ് മീറ്റിൽ പങ്കെടുക്കവേയാണ് ഇക്കാര്യങ്ങൾ കൂടി പറഞ്ഞത്.
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. എത്ര കണ്ടാലും മതിവരാത്ത മനോഹര ചിത്രം.
Post Your Comments