CinemaLatest News

വീട്ടിലെ ആളുകളെ സിനിമയിലേക്ക് കൊണ്ടുവരലല്ല പണി, പക്ഷേ റിമയെ കാസ്റ്റ് ചെയ്തതിനൊരു കാരണമുണ്ട്: വിശദീകരണവുമായി ആഷിക് അബു

പണി അറിയാവുന്ന ആളായതിനാലാണെന്നും ആഷിക് അബു

മലയാള സിനിമാ രം​ഗത്തെ മിന്നും താരങ്ങളാണ് സംവിധായകൻ ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലും. എന്നാലിപ്പോൾ നീലവെളിച്ചം എന്ന ചിത്രത്തിലേക്ക് എന്തുകൊണ്ട് ഭാര്യയായ റിമയെ കാസ്റ്റ് ചെയ്തു എന്ന ചോദ്യത്തിന് വിശദീകരണം നൽകുകയാണ് ആഷിക് അബു.

നീലവെളിച്ചം എന്ന ചിത്രത്തിലേക്ക് റിമയെ കാസ്റ്റ് ചെയ്തത് വീട്ടിലെ ആളായത് കൊണ്ടല്ല, മറിച്ച് പണി അറിയാവുന്ന ആളായതിനാലാണെന്നും ആഷിക് അബു വ്യക്തമാക്കി.

നീലവെളിച്ചം ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും. വീട്ടിലുള്ള ആളുകളെ കൊണ്ടുവരലല്ല സിനിമാപണിയെന്നും ആഷിക് വ്യക്തമാക്കി.

കൂടാതെ ഏതെങ്കിലും സൗജന്യത്തിന്റെ പേരിൽ സിനിമയിൽ കാസ്റ്റ് ചെയ്തതല്ല, തന്റെ ജീവിതത്തിലേക്ക് വരുന്നതിന് മുൻപേ തന്നെ റിമ അഭിനേത്രി ആയ ആളെണെന്നും ആഷിക്.

പണി അറിയാവുന്ന ആളാണ് റിമ, ഓരോ ചലച്ചിത്രകാരനും ഓരോ ആളുകളിലേക്കും എത്തിച്ചേരുന്നതിന് പല കാരണങ്ങളും ഉണ്ടാകും, അത്തരത്തിലൊന്ന് റിമയിലും ഉണ്ടായിരുന്നുവെന്നും ആഷിക് പറഞ്ഞു.

നീലവെളിച്ചം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് റിമ പറഞ്ഞു. ചിത്രത്തിലെ നായകനായ ടൊവിനോയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button