ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഏയ്ഞ്ചലിന്‍ ഹൗസിലെ അനുഭവങ്ങളെ കുറിച്ചു വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
‘ആദ്യത്തെ ആഴ്ചയില്‍ പ്രശ്നങ്ങള്‍ വരാന്‍ കാരണം പെട്ടന്ന് എന്‍വയോണ്‍മെന്റ് ചെയ്ഞ്ചായതാണ്. പ്രശ്നമൊന്നും ഉണ്ടാകില്ല മരുന്നുണ്ടല്ലോയെന്ന് കരുതിയാണ് മത്സരിക്കാന്‍ പോയത്. പക്ഷെ അവിടെ ചെന്ന് വീടിനുള്ളില്‍ കയറിയപ്പോള്‍ ഞാന്‍ പോലും അറിയാതെ എനിക്ക് വേറെ ചിന്തകള്‍ വരികയായിരുന്നു. തക്കാളി പ്രശ്നം നടന്നശേഷം മനീഷ ചേച്ചി ടെലികാസ്റ്റ് ചെയ്യപ്പെടാത്ത പല കാര്യങ്ങളും എന്നെ പറഞ്ഞിരുന്നു. എല്ലാമൊന്നും ലൈവില്‍ കാണിച്ചിട്ടില്ലെന്ന് തോന്നുന്നു.’
‘അടുക്കള പണി ചെയ്യുന്നില്ലെന്ന് പറഞ്ഞ് പരാതി വരാതിരിക്കാനാണ് ഉച്ചയ്ക്ക് കറിക്ക് ഉപയോഗിക്കട്ടേയെന്ന് കരുതി ഞാന്‍ തക്കാളി അരിയാന്‍ തീരുമാനിച്ചത്. അതിനാണ് ആ പ്രശ്നം മൊത്തം അവിടെ ഉണ്ടായത്. മനീഷ ചേച്ചി ചീത്ത പറഞ്ഞപ്പോള്‍ എനിക്കൊന്നും തിരിച്ച് പറയാന്‍ പറ്റിയില്ല. ഞാന്‍ ഇമോഷണലി വളരെ ഡാമേജ്ഡായി. ഒസിഡിയുമായി ബന്ധപ്പെട്ട് എനിക്കുള്ളതെല്ലാം ഗെയിം സ്ട്രറ്റജിയാണെന്നാണ് മനീഷ ചേച്ചി പറഞ്ഞത്. എന്നെ കുറിച്ച് പരാതി പറയാന്‍ മുന്നിലുണ്ടായിരുന്നത് മനീഷ ചേച്ചിയാണ്. ചില വാക്കുകളൊക്കെ വളരെ വേദനിപ്പിക്കുന്നതായിരുന്നു. നിന്നെപ്പോലെ ഞങ്ങളും ഭ്രാന്ത് അഭിനയിച്ച് നടക്കണോ…? നിന്നെപ്പോലുള്ള നോണ്‍സെന്‍സ് ബിഗ് ബോസിലുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. ഈ കുട്ടിയെ ഹൗസില്‍ നിര്‍ത്തി ഞങ്ങളെ എല്ലാവരേയും പുറത്താക്കൂ ബിഗ് ബോസ് എന്നൊക്കെ മനീഷ ചേച്ചി പറഞ്ഞിരുന്നു. എല്ലാമൊന്നും ടെലികാസ്റ്റ് ചെയ്തിട്ടില്ലെന്ന് തോന്നുന്നു. ആ വാക്കുകളൊക്കെയാണ് എന്നെ വേദനിപ്പിച്ചത്. അതുകൊണ്ടാണ് ചേച്ചിയോട് അറ്റാച്ച്‌മെന്റ് വരാത്തത്’ -ഏയ്ഞ്ചലിന്‍ അഭിമുഖത്തിൽ പറഞ്ഞു.
Post Your Comments