തെന്നിന്ത്യൻ സൂപ്പർ താരം തൃഷയെ ഇഷ്ട്ടപ്പെടാത്തവരായി ആരും കാണില്ല. അഭിനയം കൊണ്ടും അഴക് കൊണ്ടും ആരാധകരെ വിസ്മയിപ്പിച്ച താരം.
പ്രായം നാൽപ്പതിലെത്തിയിട്ടും താരം വിവാഹം കഴിച്ചിട്ടില്ല, പല അഭ്യൂഹങ്ങൾ ഇതേക്കുറിച്ച് വന്നെങ്കിലും തൃഷ അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. പല താരങ്ങളോടൊപ്പവും നടിയുടെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
എന്നാലിപ്പോൾ നടി തൃഷ അവിവാഹിതയായി തുടരുന്നതിന്റെ കാരണങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് നടൻ ബയൽവൻ രംഗനാഥനാണ്.
തൃഷയെ പ്രണയം നടിച്ച് വർഷങ്ങളോളം കൂടെ കൂട്ടിയതിന് ശേഷം ഉപേക്ഷിച്ച് കടന്നു കളഞ്ഞ നടൻമാരെ കുറിച്ചാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. റാണ ദഗുബാട്ടി, ചിമ്പു എന്നിവരാണ് നടിയെ പ്രണയിച്ച് വഞ്ചിച്ച് കടന്ന് കളഞ്ഞതെന്നാണ് ബയൽവൻ പറയുന്നത്.
വർഷങ്ങളോളം പ്രണയത്തിലായിരുന്നു റാണയും പിന്നീട് ചിമ്പുവും, എന്നാൽ പ്രണയിച്ച് വഞ്ചിച്ചതിനാൽ വിവാഹത്തിൽ തന്നെയുള്ള വിശ്വാസം തൃഷക്ക് നഷ്ടമായെന്നും അതിനാലാണ് അവിവാഹിതയായി ഇപ്പോഴും താരം കഴിയുന്നതെന്നും ബയൽവാൻ പറഞ്ഞു. തൃഷയുമായി ഡേറ്റിംങിൽ ആയിരുന്നുവെന്നും എന്നാൽ പ്രണയം വിവാഹത്തിലേക്ക് എത്തിയില്ലെന്നും റാണ തുറന്ന് പറഞ്ഞിരുന്നു.
Post Your Comments