ബോളിവുഡിലും തെലുങ്കിലും എല്ലാം ഒരുപോലെ തിളങ്ങിയ നടിയാണ് ഇല്യാന ഡിക്രൂസ്. കിടിലൻ അഭിനയവും ഡാൻസും താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തിരുന്നു.
എന്നാലിപ്പോൾ അമ്മയാകുവാൻ പോകുന്നു എന്ന ചിത്രം പങ്കുവച്ച താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ വൻ പരിഹാസങ്ങളാണ് ആളുകൾ നടത്തുന്നത്.
കൊച്ചിന്റെ അച്ഛനാര് എന്നാണ് പ്രധാനമായും വരുന്ന ചോദ്യം. ഓസ്ട്രേലിയൻ ഫോട്ടോഗ്രാഫറായ ആൻഡ്രൂ നീബോണുമായി പ്രണയത്തിൽ ആയിരുന്ന താരം 2019 ൽ തന്നെ വേർപിരിഞ്ഞിരുന്നു.
എന്നാൽ പ്രണയത്തിലായോ, വിവാഹം നടന്നോ എന്നുള്ള വാർത്തകളോ, ചിത്രങ്ങളോ താരം ഇതുവരെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടില്ല. ഇതാണ് കുഞ്ഞിന്റെ പിതാവാര് എന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുമായി എത്താൻ പലരെയും പ്രചോദിപ്പിച്ചത്.
കുഞ്ഞുടുപ്പിന്റെ ഫോട്ടോയും മാമ എന്നെഴുതിയ ലോക്കറ്റുമാണ് താരം സോഷ്യൽ മീഡിയയിൽ അടുത്തിടെ പങ്കുവച്ചത്. അഭിനന്ദനങ്ങൾക്ക് പകരം നടിയെ തേടിയെത്തുന്ന കമന്റുകൾ തികച്ചും അരോചകമാണ്.
എന്നാൽ ഇത്തരം നെഗറ്റീവ് കമന്റുകാർക്ക് മറുപടി നൽകി സമയം കളയരുതെന്നും മറുഭാഗം കുറിക്കുന്നുണ്ട്.
Post Your Comments