പിതാവിന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയ്സാണെന്നും അത് വച്ച് തന്നെ വിലയിരുത്തരുതെന്നും മലയാളികളുടെ പ്രിയതാരം അഹാന. അഹാനയും അഹാനയുടെ പിതാവും രണ്ട് പേരും രണ്ട് വ്യക്തിത്വങ്ങളാണ്, അതിനാൽ താരതമ്യ പെടുത്തലുകളോ, വിലയിരുത്തലുകളോ നടത്തരുതെന്നും താരം വ്യക്തമാക്കി.
രാഷ്ട്രീയത്തിലെ ഇടപെടലുകൾ അച്ഛന്റെ ഇഷ്ടമാണ്. അതുപോലെ സിനിമകൾ ചെയ്യുമ്പോൾ അത് തന്റെയും ഇഷ്ടമാണ്. അച്ഛനോടോ, കുടുംബാംഗങ്ങളോടോ ചോദിച്ച് അനുവാദം വാങ്ങിയിട്ടല്ല ചിത്രങ്ങളിൽ അഭിനയിക്കുന്നതെന്നും നടി പറഞ്ഞു.
തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് അച്ഛൻ എന്ത് ചെയ്യുന്നു, ഏത് രാഷ്ട്രീയത്തിലെത്തി പ്രവർത്തിക്കുന്നു എന്നതെല്ലാം, അതിനാൽ അത് വച്ച് എന്നെ ജഡ്ജ് ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും അഹാന വ്യക്തമാക്കി.
ഒരേ വീട്ടിൽ താമസിക്കുന്നവരാണ് ഞങ്ങൾ, എന്നിരുന്നാലും തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളും, ചർച്ചകളും തീരുമാനങ്ങളുമെല്ലാം വരും, കൂടാതെ രാഷ്ട്രീയത്തെക്കുറിച്ച് തങ്ങൾ വീടിനുള്ളിൽ അധികം ചർച്ച ചെയ്യാറില്ലെന്നും അഹാന പറയുന്നു.
അച്ഛന് അച്ഛന്റെ ഇഷ്ടം, തീരുമാനങ്ങൾ. ഞങ്ങൾ മക്കളുടെ താൽപ്പര്യങ്ങളും ഇഷ്ടങ്ങളും വ്യത്യസ്തമാണ്. രാഷ്ട്രീയം വീട്ടിൽ സംസാരിക്കാത്തതിന് മറ്റൊരു കാരണം കൂടി താരം പറയുന്നു, തങ്ങൾ മക്കൾക്ക് രാഷ്ട്രീയത്തെക്കുറിച്ച് വല്യ ധാരണയില്ല.
യുക്തിപരമായ തീരുമാനങ്ങൾക്ക് മുൻഗണന നൽകുന്നു, സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നതാണ് തന്റെ രാഷ്ട്രീയമെന്നും താരം പറഞ്ഞു.
Post Your Comments