‘കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് സ്ത്രീകൾക്ക് ഭക്ഷണം നല്കുന്നത് അടുക്കളഭാഗത്ത്, ഇന്നും അങ്ങനെ തന്നെ’ എന്ന നിഖില വിമലിൻ്റെ നിരീക്ഷണം അക്ഷരം പ്രതി സത്യമാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ഉപാധ്യക്ഷ നുസ്രത്ത് ജഹാൻ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു നുസ്രത്ത് ജഹാന്റെ പ്രതികരണം.
കുറിപ്പ് പൂർണ്ണ രൂപം
‘കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് സ്ത്രീകൾക്ക് ഭക്ഷണം നല്കുന്നത് അടുക്കളഭാഗത്ത്, ഇന്നും അങ്ങനെ തന്നെ’ എന്ന നിഖില വിമലിൻ്റെ നിരീക്ഷണം അക്ഷരം പ്രതി സത്യമാണ്.
ഈ പ്രസ്താവന സ്വാഭാവികമായും ചിലർക്ക് ഇഷ്ടപ്പെടില്ല. ‘ഇതൊക്കെ എത്ര വലിയ കാര്യമാണോ?’, ‘സൗകര്യത്തിന് വേണ്ടിയുള്ള ഒരു അറേഞ്ച്മെൻ്റ് മാത്രമല്ലേ അത്?’ എന്നീ നിഷ്കുചോദ്യങ്ങൾ മുതൽ ‘മുസ്ലിംകൾക്ക് സ്വന്തം രീതികളും ചിട്ടകളും ഉണ്ടാവും, അത് പറ്റുന്നവർ അങ്ങോട്ട് പോയാൽ മതി’ എന്ന വെല്ലുവിളി വരെ ഇക്കൂട്ടരുടെ വകയായി ഉണ്ട്.
read also: 17 വര്‍ഷത്തെ അനുഭവ പരിചയമുള്ള 18 വയസ്സായ കുട്ടിയാണ് ഞാൻ : നടി സാധിക വേണുഗോപാല്‍
സത്യത്തിൽ നിഖില പറഞ്ഞത് പച്ച പരമാർത്ഥമാണ്. മുസ്ലിം വിവാഹ സത്കാരത്തിന് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ ഭാഗത്തായിട്ടാണല്ലോ ഇപ്പോളും കസേരകൾ ഇടാറുള്ളത്. ഇനി പെണ്ണുങ്ങക്കായി നീക്കി വച്ച സ്ഥലം പോലും നിരപ്പില്ലാതെയും ചളി ഉള്ളതുപോലും ആവും. ഇപ്പൊ കാശൊക്കെ ആയപ്പൊ അതിനൊക്കെ ഒരു വ്യത്യാസമുണ്ട്. എങ്കിലും വിവാഹമായാലും മയ്യത്തായാലും പെണ്ണുങ്ങളുടെ പ്രവേശന വഴിയും പിന്നാമ്പുറത്ത് കുടിയല്ലേ? അതുപോലെ ആദ്യം പുരുഷന്മാർക്ക് ഭക്ഷണം നൽകിയതിന് ശേഷം മാത്രം സ്ത്രീകൾക്ക് അവസരം നല്കുന്ന പ്രവണതയും പൂർണമായി ഇപ്പോഴും മാറിയിട്ടില്ല.
ഭക്ഷണ ശാലയ്ക്ക് പിറകിലൂടെ വേറെ വഴി പെണ്ണുങ്ങക്കായി ഒരുക്കിയ സത്കാരങ്ങളിൽ പോലും മുന്നിലൂടെ തന്നെ കടക്കണം എന്ന വാശി എനിക്കുണ്ടായിരുന്നു, അത് പറ്റാത്തിടത്ത് എത്തിപ്പോയാൽ കഴിയുന്നതും ഭക്ഷണം കഴിക്കാതെ തിരിച്ചു പോകാൻ ശ്രമിച്ചിരുന്നു. അണ്ണാറക്കണ്ണനും തന്നാലായത്.
പിന്നൊരു കാര്യമുള്ളത്,
ഒരു വസ്തുത പറഞ്ഞ ആ കുട്ടിയെയും സംഘിയാക്കി എന്നതാണ്. സന്തോഷം, സമാധാനം.
?
Post Your Comments