നായര്‍ എന്നിടാമെങ്കിൽ ഈഴവന്‍ എന്നും പേരിടാം : മുകേഷിന് മറുപടിയുമായി ഓജസ് ഈഴവൻ

പാര്‍വതി നായര്‍, പാര്‍വതി നമ്പൂതിരി എന്നൊക്കെ ഇടാമെങ്കില്‍ ഓജസ് ഈഴവന്‍ എന്നുമിടാം

പേരുകളില് ജാതിവാലുകൾ വീണ്ടും ചർച്ചയാകുന്നു. അതിനു കാരണം മഴവില്‍ മനോരമയുടെ കിടിലം എന്ന റിയാലിറ്റി ഷോയുടെ ഒരു വീഡിയോ ആണ്. ജനപ്രിയ പരിപാടിയായ കിടിലത്തിൽ വിധികര്‍ത്താക്കളായി മുകേഷ്, നവ്യ നായര്‍, റിമി ടോമി എന്നിവരാണ് എത്തുന്നത്.

കഴിഞ്ഞ ദിവസം മത്സരിക്കാനെത്തിയ ഒരാള്‍ തന്റെ പേര് പറയുന്നതോടെയാണ് ജാതിയെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചത്. ‘എന്റെ പേര് ഓജസ് ഈഴവന്‍, എന്‍.എസ്.എസ്. കോളേജ് ഒറ്റപ്പാലം, തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്,’ എന്നാണ് മത്സരാര്‍ത്ഥി പറയുന്നത്. പിന്നാലെ മുകേഷ് ‘ഓജസ് ഈഴവന്‍, അങ്ങനെ പേരിടുമോ,’ എന്നു മത്സരാര്‍ത്ഥിയോട് ചോദിച്ചു. ഇതിന് മത്സരാര്‍ത്ഥി നല്‍കിയ മറുപടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

READ ALSO: സെക്സ് റാക്കറ്റ് നടത്തിപ്പ്, പ്രശസ്ത ന‌ടി അറസ്റ്റിൽ: സിനിമാ മോഹവുമായെത്തുന്ന യുവതികളെ വേശ്യാവൃത്തിയിലേക്ക് നയിക്കുന്നു

‘പാര്‍വതി നായര്‍, പാര്‍വതി നമ്പൂതിരി എന്നൊക്കെ ഇടാമെങ്കില്‍ ഓജസ് ഈഴവന്‍ എന്നുമിടാം,’ എന്നാണ് ഓജസ് മറുപടി നല്‍കിയത്. ‘അങ്ങനെ ഇടാം എന്നാലും നമ്മള്‍ അങ്ങനെ കേട്ടിട്ടില്ല, അതുകൊണ്ട് ചോദിച്ചതാണ്,’ എന്നാണ് മുകേഷ് പ്രതികരിച്ചത്. അതേസമയം ഓജസിനോടായി സ്വന്തമായിട്ട് ഇട്ടതാണല്ലേ എന്ന് നവ്യ നായരും ചോദിക്കുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

Share
Leave a Comment