GeneralLatest NewsMollywoodNEWSWOODs

ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണം: നടി ഐശ്വര്യ

'ഞാന്‍ നിന്നെ വാങ്ങാം, എനിക്ക് വയസ്സായി, പക്ഷേ സന്തോഷവനാണ്' എന്നായിരുന്നു ഒരാള്‍ അയച്ച മെസേജ്

ഒരുകാലത്ത് മലയാളികളുടെ പ്രിയ താരമായിരുന്നു ഐശ്വര്യ. ഇപ്പോൾ സീരിയലുകളിൽ സജീവമായ നടി ഒരു സോപ്പ് നിർമ്മാണ യൂണിറ്റും നടത്തുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിലും ബിസിനസ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വാട്സാപ്പിലും അശ്ലീല സന്ദേശങ്ങള്‍ അയച്ചവർക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോൾ.

സോപ്പിന് വരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനായി താന്‍ വാട്ട്‌സ്‌ആപ്പ് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിലൂടെ ചിലര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരിക്കുകയാണെന്ന് നടി പറയുന്നു. ആദ്യം അതിനെക്കുറിച്ച്‌ സംസാരിക്കരുതെന്ന് താന്‍ കരുതിയിരുന്നു. പക്ഷേ അത് തന്റെ മകളെയും കൂടെ ബാധിക്കുന്നതാണ്. അതുകൊണ്ടാണ് ഇതിനെക്കുറിച്ച്‌ സംസാരിക്കുന്നതെന്നും താരം വ്യക്തമാക്കി.

read also: നായര്‍ എന്നിടാമെങ്കിൽ ഈഴവന്‍ എന്നും പേരിടാം : മുകേഷിന് മറുപടിയുമായി ഓജസ് ഈഴവൻ

തനിക്ക് വന്ന സന്ദേശങ്ങളും അതിനുള്ള മറുപടിയും ഐശ്വര്യ വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. ‘ഞാന്‍ നിന്നെ വാങ്ങാം, എനിക്ക് വയസ്സായി, പക്ഷേ സന്തോഷവനാണ്’ എന്നായിരുന്നു ഒരാള്‍ അയച്ച മെസേജ് എന്ന് ഐശ്വര്യ വായിച്ചു. എന്നിട്ട്, ഈ ഡയലോഗ് നിന്റെ അമ്മയോട് പോയി പറയൂ എന്ന മറുപടിയും നല്‍കി. ഇതുകൂടാതെ ഒരാള്‍ തന്റെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു തന്നു. കൂടാതെ, രാധാകൃഷ്ണന്‍ എന്നൊരാള്‍ രാത്രി 11 മണിക്ക് ശേഷം പേഴ്സണലായി വീട്ടില്‍ വന്ന് സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയച്ചതായും ഐശ്വര്യ പറഞ്ഞു. ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണമെന്നും ഐശ്വര്യ തന്റെ വീഡിയോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button