കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ഛായ മൂലം വൈറലായ നടനാണ് അഷ്‌കർ സൗദാൻ. മമ്മൂട്ടിയുടെ സഹോദരിയുടെ പുത്രനും യുവനടനുമായ അഷ്കർ സൗദാൻ താനഭിനയിക്കുന്ന ഡിഎൻഎ എന്ന സിനിമയുടെ സെറ്റിൽ വച്ച് വിഷുസദ്യ കഴിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം. സംഭവത്തിൽ മത മൗലിക വാദികൾ നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ് പറയുന്നു.
അഞ്ജുവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
പ്രബുദ്ധ മതേതറ കേരളത്തിൻ്റെ മൊഴിമുത്തുകൾ! മമ്മൂക്കയുടെ സഹോദരി പുത്രനും യുവനടനുമായ അഷ്കർ സൗദാൻ താനഭിനയിക്കുന്ന DNA എന്ന സിനിമയുടെ സെറ്റിൽ വച്ച് വിഷുസദ്യ കഴിച്ചതാണ് മതവാദികളെ ചൊടിപ്പിച്ചത്. വാർത്ത വന്ന ന്യൂസ് പോർട്ടലിനു കീഴെ വന്ന റിലീജിയസ് കറക്ട്നെസ്സുകളാണ് ചിത്രത്തിന് ചുവടെ.
നോമ്പു കാലത്ത് ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരെ കാലപുരിക്കയച്ചാൽ തികഞ്ഞ മൗനം!
ട്രെയിനിന് തീയിട്ടവന് നോമ്പുകാലത്ത് വീട്ടിൽ നിന്നും ഉച്ചയ്ക്കുള്ള ഭക്ഷണം പൊതിഞ്ഞുകെട്ടി കൊടുത്തുവെന്ന് വീട്ടുകാർ പറഞ്ഞാൽ അത് തൊണ്ട നനയാതെ വിഴുങ്ങണം ! ( അത്തരം സന്ദർഭങ്ങളിൽ നോമ്പിന് exception ഉണ്ടത്രേ)
നോമ്പ് കാലത്ത് മലദ്വാരം വഴി സ്വർണ്ണം കടത്തിയാൽ നോ ദൈവകോപം, നോ നരകയാത്ര!
പക്ഷേ ഒരു കലാകാരൻ, പ്രത്യേകിച്ച് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണിയെടുക്കേണ്ടുന്ന സിനിമാ മേഖലയിലെ ഒരു നടൻ നോമ്പുകാലത്ത് , സിനിമാ സെറ്റിൽ ഒത്തൊരുമയോടെ വിഷു ആഘോഷിച്ചാൽ, വിഷു സദ്യ കഴിച്ചാൽ ഉടനെയെത്തും മതവാദികൾ..
ഒരു നടൻ ഒരു സെറ്റിൽ ജോയിൻ ചെയ്താൽ അദ്ദേഹം ആ ക്രൂവിൻ്റെ ഭാഗമാണ്.
പല തരം പേഴ്സണൽ ചോയ്സുകളും അവിടെ മാറ്റി വയ്ക്കപ്പെടേണ്ടിയും വന്നേക്കാം. അതൊക്കെ ആ പ്രൊഫഷൻ്റെ ഭാഗമാണ്. ഒരു ദിവസം നോമ്പ് എടുത്തില്ല എന്നു വച്ച് നഷ്ടമാവുന്നതല്ല ഒരാളുടെ വിശ്വാസം. സിനിമാ സെറ്റിൽ നോമ്പെടുത്ത് പരിക്ഷീണനായി അഭിനയിIക്കാൻ കഴിഞ്ഞുവെന്ന് വരില്ല. മതം തലയ്ക്ക് പിടിച്ച വെറിയന്മാരാണ് ഈ സമൂഹത്തിൻ്റെ ശാപം.
Post Your Comments