അയാളുടെ കണ്ണിത്തിരി വലുതല്ലേ? ഒരു പെണ്ണിന്റെ നാവിൽ നിന്നും ഇങ്ങനെയൊരു വാക്കു വീഴുമ്പോൾ സ്വഭാവികമായും നമുക്കു മനസ്സിലാക്കാം ഇതൊരു വിവാഹത്തിന്റെ ആലോചനയാണന്ന്. അതീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ.. എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറിലേതാണ് ഈ വാചകം.. നവ്യാനായരുടേതാണ് ഈ വാക്കുകൾ. ഈ ചിത്രത്തിലെ ജാനകിയെ നവ്യാ നായരാണ് അവതരിപ്പിക്കുന്നത്.
ഒരു പ്രസ് ജീവനക്കാരിയായ ജാനകിക്ക് ഗവ. സബ് കോൺട്രാക്ടറായ ഉണ്ണിയെ വിവാഹമാലോചിക്കുകയാണ്. അപ്പോഴാണ് ജാനകി ഉണ്ണിയിൽ ഇങ്ങനെയൊരു കുറ്റം കണ്ടുപിടിക്കുന്നത്. അവൾ ഈ കുറ്റം കണ്ടു പിടിക്കുന്നതിന്റെ പിന്നിൽ എന്തെങ്കിലും ലക്ഷ്യമുണ്ടോ? അതും ഈ ചിത്രത്തിലെ പ്രധാന ചോദ്യമാണ്. ഉണ്ണി മുകുന്ദൻ എന്ന മുഴുവൻ പേരുള്ള , അതും നാട്ടിൽ ക്ലീൻ ഇമേജുളള ഉണ്ണിയിൽ കണ്ടെത്തിയ കുറവ് പലർക്കും വിശ്വസിക്കാനായില്ല. ഒടുവിൽ ജാനകി പറയുന്നുണ്ട് – എന്റെ ജീവിതത്തിൽ നിഴലു പോലെ പേടി – കൂടെയുണ്ട്. ഭയം – എന്ന അവളുടെ ഈ ബലഹീനത.? യിലൂടെയാണ് ഈ ചിത്രത്തിന്റെ വികാസം. ഉണ്ണിയെത്തന്നെ വിവാഹം കഴിച്ച ജാനകിയുടെ പിന്നീടുള്ള ജീവിതം അത്യന്തം രസകരമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സൈജു കുറുപ്പാണ് ഉണ്ണിയെ അവതരിപ്പിക്കുന്നത്.
read also: എനിക്ക് മാനസികമായി ഒരു കുഴപ്പവുമില്ലെന്ന് ടെസ്റ്റ് നടത്തി തെളിഞ്ഞ ശേഷമാണ് വീട്ടിലേക്ക് പോയത്: ഹനാൻ
ഷറഫുദ്ദീൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോണി ആന്റെണി, കോട്ടയം നസീർ നന്ദു,, പ്രമോദ് വെളിയനാട്, ജോർജ് കോരാ, ജോർഡി. പൂഞ്ഞാർ, സ്മിനു സിജോ, ഷൈലജ, അഞ്ജലി, എന്നിവരും പ്രധാന താരങ്ങളാണ്.
ശ്യാം പ്രകാശ് ഛായാഗ്രഹണവും , നനഫൽ അബ്ദുള്ള എഡി റ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – ജ്യോതിഷ് മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ,
കോൺസ്റ്റു ഡിസൈൻ – സമീരാ സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രഘുരാമ വർമ്മ . അസ്സോസ്സിയേറ്റ് ഡയറക്ടർ – റെമീസ് ബഷീർ
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – അനീഷ് നന്ദിപുരം,
ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം.
എക്സിക്കാട്ടി പ്രൊഡ്യൂസർ – രത്തിനാ
എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്നാ , ഷെർഗ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
Post Your Comments