
മകന് ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോയ്ക്ക് നാലാം പിറന്നാള്‍ ആശംസയുമായി കുഞ്ചാക്കോ ബോബന്‍. ജനിച്ച ദിവസം മകനെ കൈയിലെടുത്ത നിമിഷവും നാലാം വയസ്സില്‍ മകനെ എടുത്തുനില്‍ക്കുന്ന ചിത്രവും ചേര്‍ത്തുവച്ചാണ് ചാക്കോച്ചന്റെ കുറിപ്പ്. ഒന്നാം ദിവസം മുതല്‍ 1461-ാം ദിവസം വരെ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ച് കുറിച്ചിരിക്കുന്നത്.
read also: അയാളുടെ കണ്ണിത്തിരി വലുതല്ലേ? ജാനകി ജാനേയുടെ രണ്ടാം ടീസർ പുറത്ത്
‘എന്റെ മകന് ഇന്ന് നാല് വയസ്സ്, സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നതെന്ന് ചിന്തിക്കാനേ കഴിയുന്നില്ല. ജിവിതം നിനക്കായി കരുതിവച്ചിരിക്കുന്നതെല്ലാം അനുഭവിക്കാന്‍ നിനക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നീ ഒരു നല്ല മനുഷ്യനായി വളര്‍ന്ന് വലുതാകുമെന്നും പ്രതീക്ഷിക്കുന്നു. നിന്റെ മുഖത്തെ ചിരി എന്നും കാത്തുസൂക്ഷിക്കുക അത് മറ്റുള്ളവരുടെ മുഖത്ത് ചിരി പടര്‍ത്താനും ഒരു കാരണമാകട്ടെ. ഹാപ്പി ബര്‍ത്ത്ഡേ ഇസ്സു ബോയ്’-, ചാക്കോച്ചന്‍ ചിത്രത്തിനൊപ്പം കുറിച്ചു.
ഇസയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
Post Your Comments