രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്ന് കന്നട നടനും ആക്ടിവിസ്റ്റുമായ നടന്‍ ചേതന്‍. നടന്റെ ഓവര്സീസ് സിറ്റിസെന്ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ)കാര്ഡ് കേന്ദ്രം റദ്ദാക്കി.
ഹിന്ദുത്വത്തെ ചോദ്യം ചെയ്ത ട്വിറ്റ് വിവാദമായതിനു പിന്നാലെ ചേതനെ മാര്ച്ച് 21ന് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് 15 ദിവസത്തിനകം ഒസിഐ കാര്ഡ് തിരികെ നല്കണമെന്ന് ആവശ്യപ്പെട്ട്ഫോ റിനേഴ്സ് റീജിയനല് രജിസ്ട്രേഷന് ഓഫീസ് നടന് കത്തച്ചത്. സാമൂഹിക പ്രവർത്തകരെയും മറ്റും നിശബ്ദരാക്കാനും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് കേന്ദ്ര ശ്രമിക്കുന്നതെന്ന് നടൻ പ്രതികരിച്ചു.
ഇന്ത്യന് വംശജരായ ആളുകൾക്കും അവരുടെ ജീവിത പങ്കാളികൾക്കും ഇന്ത്യയില് സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന അവകാശം നല്കുന്നതാണ് ഒസിഐ സ്റ്റാറ്റസ്.
Post Your Comments