
മരുമകള്‍ക്കൊപ്പം വിഷു ആഘോഷിച്ച് നടി ലിസി. ‘എന്റെ മരുമകളുടെ ആദ്യത്തെ വിഷു’ എന്ന കുറിപ്പോടെ മകന്‍ സിദ്ധാര്‍ത്ഥിന്റെ ഭാര്യ മെലനിയുടെ ആദ്യ വിഷു ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം.
‘എന്റെ മരുമകളുടെ ആദ്യത്തെ വിഷു!! മെലനി (ഞങ്ങള്‍ സ്നേഹത്തോടെ മെല്‍ എന്ന് വിളിക്കും) അമേരിക്കക്കാരിയാണെങ്കിലും നമ്മുടെ സദ്യയും പായസവുമൊക്കെ അവള്‍ക്ക് ഒരുപാട് ഇഷ്ടമാണ്’,- ചിത്രങ്ങള്‍ക്കൊപ്പം ലിസി കുറിച്ചു.
read also: തീവ്രവാദിയും ഭീകരവാദിയുമാണെന്നു കണ്ടുപിടിച്ചാല്‍ പരസ്യമായി വെടിവച്ച് കൊല്ലണം: മാമുക്കോയ
അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമാണ് മെലനി. പ്രിയദർശൻ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരക്കാറില്‍ വിഎഫ്‌എക്സ് സൂപ്പര്‍വൈസറായി പ്രവർത്തിച്ച സിദ്ധാർഥ് ആ ചിത്രത്തിലൂടെ ദേശീയപുരസ്ക്കാരം സ്വന്തമാക്കി.
Post Your Comments