വിവാഹത്തിനു മുൻപ് കന്യക ആയിരിക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ല, വിവാഹത്തിനോടെ എതിര്‍പ്പ് : നടി അഞ്ജന

വിവാഹത്തിന് മുന്‍പേ മിക്ക ആളുകളും റിലേഷനില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകും

വെബ് സീരീസുകളിലൂടെ താരമായി മാറിയ നടി അഞ്ജന മോഹനു സോഷ്യല്‍ മീഡിയിയല്‍ ആരാധകർ ഏറെയാണ്. വിവാഹത്തിനു മുൻപ് കന്യക ആയിരിക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നു കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിൽ നടി പറയുന്നു.

‘പ്രണയം എന്ന സിസ്റ്റം എനിക്ക് ഇഷ്ടമാണ്, പക്ഷെ വിവാഹം എന്ന സിസ്റ്റത്തോട് എനിക്ക് എതിര്‍പ്പാണ്. കന്യക ആയിരിക്കണം വിവാഹം കഴിക്കാന്‍ എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പണ്ടുകാലത്തുള്ള ആളുകളുടെ ചിന്താഗതി അങ്ങനെ ആയിരുന്നിരിക്കാമെന്നും എന്നാല്‍ ഇപ്പോഴത്തെ കാലത്തും അങ്ങനെ ചിന്തിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിക്കാന്‍ ആകില്ല’- അഞ്ജന പറഞ്ഞു.

read also: ‘സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്, പക്ഷെ അത് അങ്ങനെയല്ല’

വിവാഹത്തിന് മുന്‍പേ മിക്ക ആളുകളും റിലേഷനില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകും. അതുകൊണ്ട് അതൊരു കുഴപ്പം ആണെന്ന് എനിക്ക് തോന്നുന്നില്ലെന്നും പറഞ്ഞ അഞ്ജന നമ്മുടെ നാട്ടില്‍ സെക്‌സ് എഡ്യൂക്കേഷന്‍ കുറവാണെന്നും അഭിപ്രായപ്പെടുന്നുണ്ട്. പല കാര്യങ്ങളും ഞാന്‍ അറിയുന്നത് യൂട്യൂബിലൂടെയാണ്. എല്ലാർക്കും നാണമാണ് സെക്‌സിനെക്കുറിച്ച്‌ പറയാനെന്നും താരം അഭിപ്രായപ്പെട്ടു.

Share
Leave a Comment