![](/movie/wp-content/uploads/2023/04/police-day.jpg)
തിരുവനന്തപുരം: സമ്പൂർണ്ണമായ ഒരു പൊലീസ് കഥ പറയുന്ന ‘പോലീസ് ഡേ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. നവാഗതനായ സന്തോഷ് മോഹൻ പാലോടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിൽ പതിനൊന്ന് ചൊവ്വാഴ്ച രാവിലെ കരകുളത്തെ എംആർ ഹൗസിംഗ് വില്ലയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഇവിടെ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് സംവിധായകനായ സന്തോഷ് മോഹൻ പറഞ്ഞു.
ഡിവൈഎസ്പി ഇടിക്കുള മാത്യുവിന്റെ വീടാണ് ഈ വില്ലയിൽ ചിത്രീകരിക്കുന്നത്.
നന്ദു അവതരിപ്പിക്കുന്ന ഡിവൈഎസ്പി ഇടിക്കുള മാത്യുവിന്റെ മരണമാണ് ഈ ചിത്രത്തിന്റെ കാതലായ വിഷയം. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണം, ഡിപ്പാർട്ട്മെന്റിനെ അത്രമാത്രം പിടിച്ചു കുലുക്കാൻ പോന്നതായിരുന്നു. പൊലീസ്റ്റും ഭരണകൂടവും സടകുടഞ്ഞെഴുന്നേറ്റു. അന്വേഷണം ഊർജിതമാക്കി അന്വേഷണത്തിനായി ഒരു പ്രത്യേക ടീമിനെത്തന്നെ നിയോഗിച്ചു. പൊലീസ് അന്വേഷണത്തിന്റെ അത്യന്തം ഉദ്വേഗം നിറഞ്ഞ ചലച്ചിത്രാവിഷ്ക്കാരണമാണ് ചിത്രം.
‘ഞാൻ മരിച്ചാല്‍ ചടങ്ങുകളൊക്കെ നിങ്ങള്‍ ചെയ്യണം, ഭർത്താക്കന്മാരെ കൊണ്ട് ചെയ്യിക്കണ്ട എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്: അഹാന
ടിനി ടോം ആണ് അന്വേഷണ സംഘത്തിലെ പ്രധാനിയായി വേഷമിടുന്നത്. ഇത്രയും ഗൗരവമുള്ള ഒരു കഥാപാതത്തെ ആദ്യമായാണ് ടിനി ടോം അവതരിപ്പിക്കുന്നത്. ഹരീഷ് കണാരൻ, ധർമ്മജൻ ബൊൾഗാട്ടി, നോബി, അൻസിബ, ശീധന്യ, എന്നിവരും നാടക, സീരിയൽ രംഗങ്ങളിൽ വർത്തിക്കുന്ന നിരവധി കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
നന്ദു, ഹരീഷ് കണാരൻ, അൻസിബ ധർമ്മജൻ ബൊൾഗാട്ടി എന്നിവർ ഇതിനകം ചിത്രത്തിൽ ജോയിന്റ് ചെയ്തു കഴിഞ്ഞു. മനോജ് ഐജിയുടേതാണ് തിരക്കഥ. സംഗീതം – ഡിനു മോഹൻ, ഛായാഗ്രഹണം – ഇന്ദ്രജിത്ത്. എസ്, എഡിറ്റിംഗ് – രാകേഷ് അശോക, കലാസംവിധാനം – രാജു ചെമ്മണ്ണിൽ വസ്ത്രാലങ്കാരം – റാണാ പ്രതാപ്, മേക്കപ്പ്. ഷാമി, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്.
സദാനന്ദ സിനിമാസിന്റെ ബാനറിൽ സജു വൈദ്യാർ ഈ ചിത്രം നിർമ്മിക്കുന്നു.
തിരുവനന്തപുരത്തും പരിസരങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – അനു പള്ളിച്ചൽ.
Post Your Comments