Latest News

കയ്യിലുണ്ടായിരുന്ന വാച്ചും മൊബൈലും വരെ വിൽക്കേണ്ടി വന്നു, രണ്ടു മാസത്തോളം ഡിപ്രഷൻ : ബഷീർ ബഷി

ബിഗ് ബോസ് മത്സരാർത്ഥിയായി ശ്രദ്ധനേടിയ ബഷീർ ബഷിയും കുടുംബവും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഏറ്റവും ഇളയമകൻ എബ്രാൻ എന്ന എബ്രു പിറന്നതിനു ശേഷം കുടുംബത്തിലെ ആഘോഷങ്ങൾ കൂടിയെങ്കിലേയുള്ളൂ. രണ്ടു ഭാര്യമാരും മൂന്നു മക്കളുമുള്ള ബഷീർ ബഷിയുടെ കുടുംബത്തിന്റെ പോസ്റ്റുകൾ വളരെ എളുപ്പം വൈറലായി മാറാറുണ്ട്. ഏറ്റവും ഇളയ മകൻ പിറന്നപ്പോൾ തന്നെ അവനു വേണ്ടി ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ കുടുംബം ആരംഭിച്ചിരുന്നു.

ഇളയ കുഞ്ഞിന്റെ ജനനത്തിനു പിന്നാലെ ബഷീർ ബഷിയുടെ യൂട്യൂബ് ചാനലിന് വൺ മില്യൺ ഫോളോവേഴ്‌സും ആയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിന്നുമുള്ള വരുമാനവും, ബിസിനസ് വഴിയുള്ള സമ്പാദ്യവും ഒക്കെ ചേർത്തു അടിച്ചു പൊളിച്ചു ജീവിക്കുന്ന ബഷീർ ബഷിയെയാണ് പുറം ലോകം കാണുന്നത്. എന്നാൽ ജീവിക്കാൻ നിവർത്തിയില്ലാതിരുന്ന കാലത്തെക്കുറിച്ചാണ് ഈ പോസ്റ്റിൽ ബഷീർ ബഷി പറയുന്നത്.

അന്ന് കുടുംബത്തിൽ ഇത്രയും അംഗങ്ങൾ ഇല്ല. ആദ്യഭാര്യ സോനുവും മൂത്ത മകളും മാത്രമുണ്ടായിരുന്ന നാളുകളിലാണ് അങ്ങനെ ജീവിച്ചത് എന്ന് ബഷീർ ബഷി പറയുന്നു. മകൾ അന്ന് പിഞ്ചുകുഞ്ഞാണ്‌. രണ്ടു മാസത്തോളം ഡിപ്രഷൻ അനുഭവിച്ചു. കയ്യിലെ വാച്ചും മൊബൈൽ ഫോണും വരെ വിൽക്കേണ്ടി വന്നു. അതൊന്നും മറ്റുള്ളവരെ അറിയിച്ചിട്ടില്ല. ഇന്ന് BMW, ഥാർ, രണ്ടു വീട്, വസ്തുവകകൾ എന്ന നിലയിൽ കാര്യങ്ങൾ മാറി. കഷ്‌ടപ്പെട്ടിട്ടുള്ള കാലമുണ്ട്. അപ്പോഴും ആരെയും ബുദ്ധിമുട്ടിക്കാൻ പോയിട്ടില്ല എന്ന് ബഷീർ പറയുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button