ആറാട്ട് അണ്ണി എന്നൊക്കെ കുറേ പേർ വിളിച്ചു, ഫിഫ്റ്റി ഷെയ്ഡ്‌സ് പോലെയുള്ള സിനിമകള്‍ ചെയ്യണം എന്ന് ആഗ്രഹമുണ്ട്: അഞ്ജന മോഹൻ

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അഞ്ജന മോഹൻ. ഒരു വെബ്സീരീസിലൂടെ അഞ്ജനയെ മലയാളികൾ കൂടുതൽ അറിഞ്ഞത്. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും, അഭിനയിക്കാൻ ആഗ്രഹമുള്ള കഥാപാത്രങ്ങളെ കുറിച്ചും അഞ്ജന അടുത്തിടെ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിൽ മനസ് തുറന്നിരുന്നു. അഞ്ജന ഒരു സിനിമയ്ക്ക് റിവ്യൂ പറയുന്ന വീഡിയോ യുട്യൂബിൽ വൈറലായിരുന്നു. അതിനെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്.

‘ഇത്രയും വൈറലാകുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. പിറ്റേ ദിവസം ആ വീഡിയോയുടെ ലിങ്ക് ഒരുപാട് പേര്‍ അയച്ചു തന്നു. ക്ലീവേജ് കാണുന്നൊരു ഡ്രസ് ആയിരുന്നു അതില്‍ ഇട്ടിരുന്നത്. കാഷ്വല്‍ ആയിട്ടുള്ളതാണ്. കുറേ ആളുകള്‍ അതിനെ നെഗറ്റീവായാണ് എടുത്തത്. പോസിറ്റീവായും എടുത്തവരുണ്ട്. എല്ലാവരും കരുതിയത് താന്‍ റിവ്യു പറയാന്‍ വേണ്ടി മാത്രം പോകുന്നതാണെന്നാണ്. എന്റെ സുഹൃത്തുകള്‍ അഭിനയിച്ച സിനിമകള്‍ ആയതു കൊണ്ട് പോയതാണ്. അല്ലാതെ റിവ്യു പറയാന്‍ വേണ്ടി പോയതല്ല. അതോടെ ഇനി എന്റെ സിനിമ റിലീസ് ചെയ്യുമ്പോള്‍ മാത്രമേ ഫസ്റ്റ് ഷോയ്ക്ക് പോവുകയുള്ളൂ. ആറാട്ട് അണ്ണി എന്നൊക്കെ കുറേ ആളുകള്‍ വിളിച്ചു. ആ പേര് തനിക്ക് വേണ്ടെന്ന് വെക്കുകയായിരുന്നു.

പുതിയ സിനിമയായ കൊറോണ പേപ്പേഴ്‌സിലും അഞ്ജനയുണ്ട്. സിനിമയില്‍ അഭിനയിക്കുക ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. സുഹൃത്തുക്കള്‍ വഴിയാണ് ചിത്രത്തിലേക്ക് എത്തിയതെന്നും താരം പറയുന്നു. പ്രിയദര്‍ശന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് ചെറിയ പ്രായത്തിലെ ആഗ്രഹമായിരുന്നു. ചെറിയ സീന്‍ ആണെങ്കില്‍ പോലും പ്രിയദര്‍ശന്റെ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ താൻ ഹാപ്പിയാണെന്നാണ് അഞ്ജന പറയുന്നത്ഹാ.

‘എനിക്ക് ബോള്‍ഡ് സീന്‍സ് ചെയ്യാന്‍ ഇഷ്ടമാണ്. ഫിഫ്റ്റി ഷെയ്ഡ്‌സും പ്രിറ്റീ ഗേളുമൊക്കെ തനിക്ക് ഇഷ്ടമാണ്. അത്തരം സിനിമകള്‍ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ സമൂഹം എന്ത് പറയും എന്ന പേടിയായതിനാലാണ് ചെയ്യാതിരുന്നത്. ബോള്‍ഡ് സീന്‍ ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ആ സീരീസ് ചെയ്തത്. എന്നാല്‍ താന്‍ പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നില്ല അത് വന്നത്. സീരീസില്‍ അഭിനയിക്കാന്‍ എനിക്ക് ഇപ്പോൾ ഭയമാണ്’, അഞ്ജന പറയുന്നു.

Share
Leave a Comment