നായിക ആയിരുന്നിട്ട് പോലും സെറ്റില്‍ ഇരിക്കാന്‍ കസേര കിട്ടിയിട്ടില്ല: നടി കാർത്തിക പറയുന്നു

സീനിയര്‍ താരങ്ങള്‍ വരു മ്പോള്‍ നമ്മള്‍ എഴുന്നേറ്റ് കൊടുക്കും

സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് കാർത്തിക. രണ്ട് ചിത്രത്തിൽ നായികയായി കാർത്തിക അഭിനയിച്ചിരുന്നു. പട്ടാഭിഷേകം എന്ന ചിത്രത്തില്‍ ജയറാമിന്റെ പെങ്ങളായിട്ടും വേഷമിട്ട കാർത്തിക് ഇപ്പോൾ ടെലിവിഷൻ രംഗത്ത് സജീവമാണ്. അഭിനയരംഗത്തേയ്ക്ക് എത്തുന്ന സമയത്ത് സെറ്റില്‍ ഇരിക്കാന്‍ കസേര പോലും കിട്ടിയിട്ടില്ല എന്ന് താരം പറയുന്നു.

read also: ഷംനയോട് പ്രണയമുണ്ട്, അവളൊരു രത്‌നമാണ്: മലയാളത്തിന്റെ പ്രിയനടിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി നടൻ

കാർത്തികയുടെ വാക്കുകൾ ഇങ്ങനെ,

‘അന്നൊക്കെ ഒരുപാട് കഷ്ടപ്പെട്ടാണ് വന്നത്. ആദ്യമായി നായികയായി അഭിനയിക്കുന്ന സമയത്ത് നമ്മുക്ക് ട്രെയിനും ഫ്‌ളൈറ്റും ഒന്നുമില്ല. ടിഎ ആയിട്ട് തരുന്നത് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യാത്ര ചെയ്യാനുള്ള പൈസയാണ്. ഇന്ന് പുതിയ ആളുകള്‍ വരെ ബെന്‍സില്‍ വന്നിറങ്ങുന്ന കാലമാണ്. ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ട് വന്നവരാണ്. അതിന്റെ ഗുണം നമുക്കുണ്ട്. അന്ന് നായികാ ആയിരുന്നിട്ട് പോലും സെറ്റില്‍ ഇരിക്കാന്‍ കസേര കിട്ടിയിട്ടില്ല,’

‘സീനിയര്‍ താരങ്ങള്‍ വരു മ്പോള്‍ നമ്മള്‍ എഴുന്നേറ്റ് കൊടുക്കും. പക്ഷെ ഇന്നത്തെ കുട്ടികള്‍ ഒന്നും അങ്ങനെ ചെയ്യില്ല. അവര്‍ അവിടെ തന്നെ അങ്ങനെ ഇരിക്കും. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ സീരിയല്‍ മേഖലകളില്‍ മാറിയിട്ടുണ്ടെന്നും’ കാര്‍ത്തിക കണ്ണന്‍ പറഞ്ഞു.

Share
Leave a Comment