
നിർമ്മാതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടി രംഗത്ത്. വീഡിയോയ്ക്ക് പണം നല്‍കാമെന്ന വ്യാജേന നിർമ്മാതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മുംബൈ ജുഹു പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നത്.
തന്നെ കയറിപ്പിടിച്ചപ്പോൾ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ നിർമ്മാതാവ് തന്നെ അസഭ്യം പറയാൻ തുടങ്ങിയതായും പരാതിയിൽ പറയുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി ആരോപിക്കുന്നുണ്ട്. ഐപിസി 354, 506, 509 വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടിയുടെ പേര് പുറത്തുവിട്ടിട്ടില്ല.
Post Your Comments