GeneralLatest NewsMollywoodNEWSTollywoodWOODs

ഷംനയോട് പ്രണയമുണ്ട്, അവളൊരു രത്‌നമാണ്: മലയാളത്തിന്റെ പ്രിയനടിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി നടൻ

അത്തരമൊരു രത്നമാണ് പൂര്‍ണ

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടിയും നർത്തകിയുമാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിൽ തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് അറിയപ്പെടുന്ന താരം വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ഒരു ആണ്‍ കുഞ്ഞും ഇവർക്കുണ്ട്.

read also: കെ റെയലിന് പകരമായി കേന്ദ്രം കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിൻ കാസർഗോഡ് വരെ നീട്ടണം: സന്തോഷ് പണ്ഡിറ്റ്

വിവാഹത്തിന് മുൻപ് താരം പൂർത്തിയാക്കിയ അസാലു റിലീസിന് ഒരുങ്ങുകയാണ്. ഇടിവി വിന്‍ എന്ന ഓടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിന് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടനും സംവിധായകനുമായ രവി ബാബു ആണ്.

ഇപ്പോഴിതാ ഷംനയോട് തനിക്കുള്ള ഇഷ്ടവും പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ. അസാലു എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ രവി ബാബു പങ്കുവച്ചതിങ്ങനെ,

‘പൂര്‍ണയോട് എനിക്കൊരു പ്രണയുമുണ്ട്. എന്നാല്‍ അത് ആളുകള്‍ കരുതുന്ന പോലെയല്ല. നമ്മള്‍ യഥാര്‍ത്ഥത്തില്‍ മനസ്സില്‍ ദൃശ്യവത്കരിക്കുന്നതിന്റെ 200% മികച്ച ഔട്ട്പുട്ട് നല്‍കുന്ന അഭിനേതാക്കളെ സ്നേഹിക്കുക എന്നത് സംവിധായകരെ സംബന്ധിച്ച്‌ സാധാരണമാണ്. അത്തരമൊരു രത്നമാണ് പൂര്‍ണ’ എന്നായിരുന്നു രവി ബാബു പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button