ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ജനപ്രീയ താരങ്ങളിൽ ഒരാളാണ് രജിത് കുമാർ. നിരവധി വിവാദങ്ങളിലൂടെയായിരുന്നു ഇദ്ദേഹം കടന്നുപോയത്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാർ സഹതാരത്തെ കയ്യേറ്റം ചെയ്തതോടെ പുറത്താവുകയായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രജിത് കുമാര്‍. തനിക്കെതിരെ രണ്ട് കേസുകള്‍ ഉണ്ടായിരുന്നുവെന്നാണ് രജിത് കുമാര്‍ പറയുന്നത്. സുല്‍ത്താന്‍ വേവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രജിത് കുമാര്‍ മനസ് തുറന്നത്.
‘ബിഗ് ബോസിനുശേഷം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ എനിക്കെതിരെ രണ്ട് കേസുകളാണ് തലയില്‍ കെട്ടിവച്ച് തന്നത്. ഒരു കേസ് അങ്കമാലി കോടതിയില്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലായിരുന്നു. ഞാന്‍ ആളുകളെ വിളിച്ചുകൂട്ടി എന്നതായിരുന്നു കേസ്. ആ കേസില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്നതുകൊണ്ട് ഹൈക്കോടതിയില്‍ അത് തള്ളിക്കളയാന്‍ വേണ്ടി 25000 രൂപ കൊടുത്ത് സ്വയം കേസ് ഫയല്‍ ചെയ്യുകയായിരുന്നു. എന്നെ കുറെ ആളുകള്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചപ്പോള്‍ മനസ്സിനു നന്മ ഉണ്ടെങ്കില്‍ കൊറോണ വരില്ലെന്ന് എന്തോ ഒരു വാക്ക് ഞാന്‍ പറഞ്ഞുപോയി. ആ തിരക്കില്‍ എന്താണ് കൊറോണ എന്നു പോലും വന്നിറങ്ങുമ്പോള്‍ അറിയില്ലായിരുന്നു.
എന്നാല്‍ എന്റെ വാക്കുകള്‍ കൊറോണ പടരാന്‍ കാരണമായെന്ന് പറഞ്ഞ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ തിരുവനന്തപുരത്ത് ഉള്ള ഒരാള്‍ പരാതി നല്‍കുകയായിരുന്നു. അതും തള്ളിക്കളയാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ആദ്യത്തെ കേസില്‍ തന്നെ ശിക്ഷിച്ചു. എയര്‍പോര്‍ട്ടില്‍ ആളുകള്‍ കൂടിയതിന് കോടതി ശിക്ഷിക്കുകയായിരുന്നു. 200 രൂപ ഫൈന്‍ അടക്കുകയോ ഒരു ദിവസം ജയിലില്‍ കിടക്കുകയോ ആയിരുന്നു ശിക്ഷയായി വിധിച്ചത്. ഇതോടെ ഞാൻ അങ്കമാലി കോടതിയില്‍ 200 രൂപ ഫൈന്‍ അടക്കുകയായിരുന്നു.
മോഹന്‍ലാല്‍ സിനിമയില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇതും നഷ്ടമായി. ബിഗ് ബോസിനു ശേഷം ലാലേട്ടന്‍ രണ്ട് സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം പറഞ്ഞിരുന്നു. എന്റെ വീട്ടില്‍ പതിനഞ്ചോളം സിനിമാക്കാര്‍ വന്ന് ഓഫറുകള്‍ നല്‍കിയതാണ്. കൊറോണ വന്നതിനാല്‍ അതെല്ലാം പോയി. ജോലി ഞാന്‍ രാജിവച്ചു. ജീവിതത്തില്‍ കൂടുതല്‍ പേര്‍ക്ക് സഹായം ചെയ്യാനാണ് എനിക്ക് താൽപ്പര്യം’, രജിത് കുമാർ പറയുന്നു.
Post Your Comments