മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനൊപ്പമുള്ള വൈറല്‍ ഗ്രൂപ്പ് ഫോട്ടോയുടെ രഹസ്യം പങ്കുവെച്ച് നടന്‍ ബാബുരാജ്. മോഹൻലാലിനൊപ്പം സിദ്ദീഖ്, ബാബുരാജ്, ഇടവേള ബാബു, ശ്വേതാ മേനോന്‍, രചന നാരായണന്‍ കുട്ടി, സുധീര്‍ കരമന തുടങ്ങിയവര്‍ പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. ഈ ചിരിക്കു പിന്നിലെ കാരണമന്വേഷിച്ച് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
read also: കള്ള ചെക്ക് നല്‍കി പറ്റിച്ച കേസില്‍ സംവിധായകന്‍ ലിംഗു സ്വാമി ജയിലിലേക്ക് !!
താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിംഗിന് ശേഷമുള്ള ഗ്രൂപ്പ് ഫോട്ടോയിലാണ് വ്യത്യസ്തത പരീക്ഷിച്ചത്. ‘ഇത്തവണത്തെ ഫോട്ടോ ഒരു ചിരിമത്സരം പോലെ ആയിക്കോട്ടെ, എല്ലാവരും മനസ്സ് തുറന്നു ചിരിച്ചോളൂ എന്ന നിര്‍ദേശം മോഹന്‍ലാലിന്റേതായിരുന്നു. ചിരിച്ചു തുടങ്ങിയപ്പോള്‍ അത് പൊട്ടിച്ചിരിയായി മാറി’- ബാബുരാജ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
Leave a Comment