തെന്നിന്ത്യൻ താര സുന്ദരിയാണ് സാമന്ത. താരത്തിന്റെ ശാകുന്തളം റിലീസിന് ഒരുങ്ങുകയാണ്.എന്നാൽ, ഷൂട്ടിങ്ങിന്റേയും പ്രമോഷന്റേയും തിരക്ക് തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും പനിയെ തുടര്ന്ന് ശബ്ദം പോയെന്നും വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സാമന്ത. ട്വിറ്ററിലൂടെയാണ് ആരോഗ്യ സ്ഥിതി താരം പങ്കുവച്ചത്.
ശാകുന്തളത്തിന്റെ പ്രമോഷനുമായി വലിയ തിരക്കിലായിരുന്നു താരം. ‘എന്റെ സിനിമയുടെ പ്രമോഷനുവേണ്ടി നിങ്ങളുടെ സ്നേഹം അറിഞ്ഞ് നിങ്ങൾക്കിടയിൽ ഈ ആഴ്ച മുഴുവന് ചെലവഴിക്കണം എന്നാണ് കരുതിയത്. അപ്രതീക്ഷിതമായി ഈ തിരക്കേറിയ ഷെഡ്യൂളും പ്രമോഷനും എന്നെ ബാധിച്ചു. പനി ബാധിച്ച് കിടക്കുകയാണ്. എന്റെ ശബ്ദം നഷ്ടപ്പെട്ടു.- സാമന്ത കുറിച്ചു.കൂടാതെ, ശാകുന്തളുടെ പ്രമോഷന് പരിപാടിയില് എല്ലാവരും പങ്കെടുക്കണമെന്നും താരം പറഞ്ഞു.
കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കി ഗുണശേഖറാണ് ഈ ചിത്രം ഒരുക്കുന്നത്. ഏപ്രില്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും.
Post Your Comments