ഹോളിവുഡ് നടിയും ‘സ്ട്രേഞ്ചർ തിങ്‌സ്’ താരവുമായ മില്ലി ബോബി ബ്രൗൺ വിവാഹിതയാകുന്നു. കാമുകൻ ജേക്ക് ബോംഗിയോവിയോ ആണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം പ്രഖ്യാപിച്ചു. 19- വയസുള്ള മില്ലി 2021 മുതൽ ബോംഗിയോവിയുമായി പ്രണയത്തിലാണ്. നടനും ഇതിഹാസ ഗായകനായ ജോൺ ബോൺ ജോവിയുടെ മകനാണ് ബോംഗിയോവിയോ.
തിളങ്ങുന്ന ഡയമണ്ട് മോതിരം ധരിച്ച് ആലിംഗനം ചെയ്യുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ആണ് മില്ലി താൻ വിവാഹത്തിനായി തയ്യാറെടുക്കുന്ന കാര്യം ആരാധകരുമായി പങ്കുവെച്ചത്. തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ജേക്ക് ബോംഗിയോവിയും വിവാഹവാര്‍ത്ത പങ്കുവച്ചിട്ടുണ്ട്.
സ്പെയിനിലെ മലാഗയില്‍ ജനിച്ച മില്ലി ബോബി ബ്രൗൺ സ്ട്രേഞ്ചർ തിങ്സിലെ ഇലവൻ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയമാകുന്നത്. ഇതേ കഥാപാത്രത്തിനു മികച്ച സഹനടിക്കുള്ള പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശവും മില്ലി ബോബി ബ്രൗണ്‍ നേടിയിട്ടുണ്ട്. സ്ട്രേഞ്ചർ തിങ്‌സ് കൂടാതെ വൺസ് അപ്പോൺ എ ടൈം ഇൻ വൺഡർലാൻഡ്, ഇൻട്രൂഡർസ്, എൻ.സി.ഐ.സ്, മോഡേൺ ഫാമിലി, ഗ്രേയ്സ് അനാട്ടമി, എനോല ഹോംസ് തുടങ്ങിയ സീരീസുകളിലും മില്ലി ബോബി ബ്രൗൺ അഭിനയിച്ചിട്ടുണ്ട്.
Post Your Comments