GeneralLatest NewsNEWSTV Shows

ചില കുടുംബ പ്രശ്നങ്ങള്‍ കാരണം വിവാഹം പെട്ടെന്ന് നടത്തേണ്ടി വന്നു: ശില്പ

എന്റെ പാസ്റ്റ് ലൈഫ് മറച്ചുവച്ചാണ് വിവാഹം ചെയ്തത്,

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി ശില്‍പ ശിവദാസ്. താരത്തിന്റെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കഴിഞ്ഞ മാസം ആയിരുന്നു ശില്‍പയുടെ വിവാഹം. ബിസിനസ്സുകാരനായ സംഗീത് ആണ് ശില്‍പയുടെ ഭർത്താവ്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

ഈ വിവാഹ വാർത്ത പുറത്തു വന്നതിനു പിന്നാലെ ശിൽപയ്ക്ക് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ശില്‍പയുടെ രണ്ടാം വിവാഹമായിരുന്നു ഇതെന്നും എന്നാൽ, അക്കാര്യം മറച്ചു വച്ചാണ് വിവാഹം കഴിച്ചതെന്നുമാണ് പ്രധാന ആരോപണം. അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ശില്പയും സംഗീതും. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങൾ വിമർശനങ്ങൾക്ക് മറുപടി നൽകുന്നത്.

READ ALSO: ’17 വയസുള്ളൊരു ചെറുപ്പക്കാരന്‍ ഹഗ് ചെയ്തോട്ടെ എന്ന് ചോദിച്ചാല്‍ വാ മോനെ എന്ന് പറയും’: അഹാന

‘എന്റെ പാസ്റ്റ് ലൈഫ് മറച്ചുവച്ചാണ് വിവാഹം ചെയ്തത്, സംഗീതിന് ഒന്നും അറിയില്ല എന്നൊക്കെ പറഞ്ഞായിരുന്നു കമന്റുകള്‍. സംഗീതിന്റെ വീട്ടുകാര്‍ വിവാഹത്തിന് പങ്കെടുക്കാത്തതിനെയും പലരും വിമര്‍ശിച്ചിരുന്നു. ആദ്യമൊക്കെ ആ കമന്റുകള്‍ കണ്ട് ഒരുപാട് വേദനിച്ചെന്ന്’ ശില്‍പ പറഞ്ഞു.

നടിയുടെ വാക്കുകൾ ഇങ്ങനെ,

‘ഒന്നര വര്‍ഷമേ ആയിട്ടേയുള്ളൂ ഞാന്‍ സീരിയലില്‍ വന്നിട്ട്. ഞാനൊരു സീരിയല്‍ നടി ആയതുകൊണ്ടല്ലേ ഇതൊക്കെ കേള്‍ക്കേണ്ടി വന്നത്. അല്ലായിരുന്നുവെങ്കില്‍ ഇതൊന്നും കേള്‍ക്കേണ്ടി വരില്ലയിരുന്നല്ലോ എന്നോര്‍ത്തായിരുന്നു സങ്കടം. തളര്‍ന്ന് പോയപ്പോള്‍ സപ്പോര്‍ട്ട് തന്നത് സംഗീതാണ്. നമുക്ക് നമ്മളെ പരസ്പരം അറിയാം, പിന്നെ എന്തിനാണ് മറ്റുള്ളവര്‍ പറയുന്നതിന് കാത് കൊടുക്കുന്നത് എന്നാണ് സംഗീത് ചോദിക്കുക.

ചില കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായെന്നത് സത്യമാണ്. അങ്ങനെ പേഴ്സണല്‍ ലൈഫിലെ കാര്യങ്ങള്‍ എല്ലാം പരസ്യപ്പെടുത്തേണ്ടതില്ല എന്നത് ഞങ്ങളുടെ തീരുമാനം ആയിരുന്നു. അതുകൊണ്ടാണ് അത്തരം കാര്യങ്ങളൊന്നും പുറത്ത് പറയാതിരുന്നത്. ഞാന്‍ എന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ മറച്ചു വച്ച്‌ സംഗീതിനെ പറ്റിച്ചു എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ വിഷമം തോന്നി.

ഒരാഴ്ച കൊണ്ടാണ് ഞങ്ങളുടെ കല്യാണം നടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 8 ന് ആണ് ഞങ്ങള്‍ പ്രണയം പറഞ്ഞത്. അതിന് ശേഷം കല്യാണം പെട്ടെന്ന് വേണ്ട എന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍ ചില കുടുംബ പ്രശ്നങ്ങള്‍ കാരണം പെട്ടെന്ന് നടത്തേണ്ടി വന്നു. ഒരാഴ്ച മാത്രമേ സമയം കിട്ടിയുള്ളൂ.’

പ്രപ്പോസ് ചെയ്ത ദിവസം തന്നെ കല്യാണം കഴിക്കണം എന്നത് സംഗീതിന്റെ ആഗ്രഹം ആയിരുന്നുവെന്നും താരം പങ്കുവച്ചു.

shortlink

Post Your Comments


Back to top button