മലയാളികളുടെ പ്രിയതാരമാണ് ഹരിശ്രീ അശോകൻ. തന്റെ ജീവിതത്തിൽ ഒരുപാട് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
സിനിമയിൽ കോമഡി ചെയ്യുന്നവർ ജീവിതത്തിൽ ഭയങ്കര സീരിയസായിട്ടിരിക്കുന്നവരാണെന്ന് പൊതുവെ പറയാറുണ്ട്, ഒരു ദിവസം പരിപാടിക്ക് പോകുവാൻ ഇറങ്ങാൻ നേരം അച്ഛൻ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കണം എന്ന് മകൻ തന്നോട് പറഞ്ഞുവെന്നും എന്നാൽ അങ്ങനെ എപ്പോഴും ചിരിച്ചുകൊണ്ട് ഇരിക്കുന്നവരിൽ നിന്ന് മോശം അനുഭവങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് മറുപടി പറഞ്ഞുവെന്നും താരം പറഞ്ഞു.
അച്ഛന്റെ മുഖം എപ്പോഴും സീരിയസാണെന്നും നന്നായി ചിരിക്കണമെന്നും വീണ്ടും പറഞ്ഞപ്പോൾ എങ്ങനെ ചിരിക്കണമെന്ന് തിരികെ ചോദിച്ചപ്പോൾ കല്യാണ ഫോട്ടോയിൽ കാണുന്ന പോലെ ചിരിക്കാനാണ് ആവശ്യപ്പെട്ടതെന്നും നടൻ വ്യക്തമാക്കി.
അതെന്റെ അവസാനത്തെ ചിരിയായിരുന്നുവെന്ന് തമാശക്ക് മകനോട് പറഞ്ഞുവെന്നും പക്ഷേ ഭാര്യ പ്രീതി ജീവിതത്തിലേക്ക് വന്നതിൽ പിന്നെയാണ് എല്ലാ ഐശ്വര്യങ്ങളും ജീവിതത്തിൽ വന്ന് ചേർന്നതെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു.
Leave a Comment