ബെംഗളുരു: ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്തിന് പരിക്കേറ്റു. കന്നഡ സിനിമാ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.
കന്നഡ ചിത്രം കെഡിയുടെ ചിത്രീകരണത്തിനിടെയായിരുന്നു ബോളിവുഡ് സൂപ്പർ താരത്തിന് പരിക്കേറ്റത്. ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നതിനിടെ കൈക്കും മുഖത്തിനും പരിക്കേൽക്കുകയായിരുന്നു.
തുടർന്ന് സിനിമാ ചിത്രീകരണം നിർത്തിവച്ചു. ബെംഗളുരു മഗഡി റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. ഫൈറ്റ് മാസ്റ്റർ രവി വർമ്മയാണ് ഫൈറ്റ് കൊറിയോഗ്രഫ് ചെയ്യുന്നത്.
താരത്തിനേറ്റ പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ധ്രുവ സർജ നായകനാകുന്ന ചിത്രമാണ് കെഡി ദ ഡെവിൾ. ബോളിവുഡ് സൂപ്പർ താരം ശിൽപ്പ ഷെട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Post Your Comments