BollywoodCinemaLatest NewsWOODs

കരണിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ; അനുഷ്കയുടെ കരിയർ നശിപ്പിക്കാൻ പദ്ധതിയിട്ടു

മുംബൈ ചലച്ചിത്ര മേളയിൽ നിന്നുള്ള വീഡിയോയാണിത്

നെപ്പോട്ടിസവും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന ബോളിവുഡിൽ നിന്ന് നിരന്തരം വാർത്തകളും പുറത്തെത്താറുണ്ട്. അത്തരത്തിൽ ഇപ്പോൾ പുറത്തെത്തുന്നത് സംവിധായകൻ കരൺ ജോഹറിന്റെ വാക്കുകളാണ്.

അപ്രഖ്യാപിത വിലക്ക് നേരിട്ട് താൻ ബോളിവുഡിൽ നിന്ന് പുറത്തായെന്ന് പ്രിയങ്ക ചോപ്ര ഉൾപ്പെടെ തുറന്ന് പറ‍ഞ്ഞ് രം​ഗത്തെത്തിയത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ കങ്കണ റണാവത്, പ്രിയങ്കക്ക് വിലക്ക് ഏർപ്പെടുത്തിയത് മറ്റാരുമല്ല, അത് ബോളിവുഡിലെ മുൻനിര സംവിധായകൻ കരൺ ജോഹറാണെന്ന് മാധ്യമങ്ങളോടടക്കം തുറന്ന് പറഞ്ഞിരുന്നു.

ഇതാദ്യമായല്ല കരൺ ഇത്തരത്തിൽ ചെയ്യുന്നതെന്നും ഇതിന് മുൻപും ഒരുപാട് പേരുടെ ജീവിതം ഇത്തരത്തിൽ തകർത്തിട്ടുണ്ടെന്നുമാണ് അന്ന് കങ്കണ വെളിപ്പെടുത്തിയത്.

താരകുടുംബത്തിൽ നിന്ന് വരുന്ന ആൾക്കാരെ മാത്രമാണ് പിന്തുണക്കുന്നതെന്ന് പൊതുവെ കരൺ ജോഹറെക്കുറിച്ച് മറ്റുള്ളവർ പറയാറുണ്ട്.

താരസന്തതികളുടെ ​ഗോഡ് ഫാദറാണ് കരണെന്നും മറ്റുള്ളവരുടെ ഭാവി നശിപ്പിക്കുമെന്നും കങ്കണ പറഞ്ഞത് വിവാദമായി മാറിയിരുന്നു. എന്നാലിപ്പോൾ വൈറലാകുന്നത് കരൺ ബോളിവുഡ് സുന്ദരി അനുഷ്ക ശർമ്മയെക്കുറിച്ച് പറയുന്ന വാക്കുകളാണ്.

2016 ലെ മുംബൈ ചലച്ചിത്ര മേളയിൽ നിന്നുള്ള വീഡിയോയാണിത്. അനുഷ്ക ശർമ്മയുടെ കരിയർ നശിപ്പിക്കണമെന്ന് തനിക്ക് ആ​ഗ്രഹം ഉണ്ടായിരുന്നുവെന്ന് തുറന്ന് പറയുന്നു.

ആദിത്യ ചോപ്ര അനുഷ്കയുടെ ചിത്രം കാണിച്ചു തന്നപ്പോൾ ഭ്രാന്തുണ്ടോ? ഇവരെയാണോ സിനിമയിൽ എടുക്കുന്നതെന്ന് താൻ ചോദിച്ചതായും, മറ്റൊരു നടിയെ ഉൾപ്പെടുത്താനും ആ​​ഗ്രഹിച്ചുവെന്നും കരൺ പറയുന്നു. എന്നാൽ ബാന്റ് ബജാ ഭാരത് ചിത്രം കണ്ടതിന് ശേഷം അനുഷ്കയെ വിളിച്ച് മാപ്പ് ചോദിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. ഇതെല്ലാം കേട്ട് പുഞ്ചിരിയോടെ ഇരിക്കുന്ന അനുഷ്കയെയും വീഡിയോയിൽ കാണാം.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button