CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

പ്രശസ്ത തിരക്കഥാകൃത്ത് എസ്എൻ സ്വാമി സംവിധാന രംഗത്തേക്ക്

കൊച്ചി: മലയാള സിനിമയിൽ ഇൻവസ്റ്റിഗേറ്റീവ് ചിത്രങ്ങൾ ഒരുക്കി ഏറെ ശ്രധേയനായ തിരക്കഥാകൃത്ത് എസ്എൻ സ്വാമി സംവിധാന രംഗത്തേക്ക് കടക്കുന്നു. ഏപ്രിൽ പതിനഞ്ച് വിഷു ദിനത്തിൽ, കൊച്ചിയിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. കാലത്ത് പത്തര മണിക്ക് എറണാകുളം ടൗൺഹാളിൽ നടക്കുന്ന പൂജാ ചടങ്ങോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത്.

ലഷ്മി പാർവ്വതി വിഷന്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കുടുംബ കഥകളിൽക്കൂടിയാണ് എസ്എൻ സ്വാമിയുടെ തിരക്കഥാ രചന ആരംഭിക്കുന്നത്. സാജൻ സംവിധാനം ചെയ്ത ‘ചക്കരയുമ്മ’ എന്ന ചിത്രമായിരുന്നു തുടക്കം. വൻ വിജയമായിരുന്നു ആ ചിത്രം. പിന്നീട് ‘സിബിഐ ഡയറിക്കുറിപ്പ്’, ‘ഇരുപതാം നൂറ്റാണ്ട്’, ‘മൂന്നാം മുറ’, ‘ആഗസ്റ്റ് ഒന്ന്’ തുടങ്ങിയ ത്രില്ലർ, ചിത്രങ്ങളിലൂടെ ശക്തനായി വളർന്നു.

‘ഈ കാലൻ കാരണമാണ് എനിക്ക് ഉറങ്ങാൻ കഴിയാതിരുന്നത്’: ദുരനുഭവം തുറന്നു പറഞ്ഞ് എയ്ഞ്ചലിൻ

അഞ്ചു പരമ്പര വരെ നീണ്ടു നിൽക്കും വിധത്തിൽ സിബിഐ ഡയറിക്കുറിപ്പ് ചെന്നെത്തി. പ്രതിനായക വേഷത്തിൽ തിളങ്ങിയ മൂന്നാം മുറയിലെ സാഗർ ഏലിയാസ് ജാക്കിയും വീണ്ടും പ്രേഷകർക്കു മുന്നിലെത്തി. മലയാളത്തിലെ മികച്ച കൊമേഴ്സ്യൽ ഡയറക്ർമാരായ ജോഷി, കെ മധു , സിബി മലയിൽ, സത്യൻ അന്തിക്കാട്, ജിഎസ് വിജയൻ, ഐവി ശശി, ഷാജി കൈലാസ്, അമൽ നീരദ്, തുടങ്ങിയവർക്കു വേണ്ടി തിരക്കഥകൾ ഒരുക്കുവാൻ എസ്എൻസ്വാമിക്ക് അവസരമുണ്ടായി.

ഇതുവരേയും അറുപത്തിയേഴു തിരക്കഥകൾ രചിച്ചു. ഈ ചിത്രത്തിന്റെ രചനയിൽത്തന്നെ ഇത് തനിക്ക് സ്വന്തമായി സംവിധാനം ചെയ്യണമെന്ന് തീരുമാനിച്ചു.ചിത്രത്തിന്റെ സബ്ജക്റ്റ് തന്നെയാണ് ഇതിനു പ്രേരണയായതെന്ന് എസ്എൻ സ്വാമി വ്യക്തമാക്കി. എഴുതിയ ഏതു തിരക്കഥയും എനിക്കു സംവിധാനം ചെയ്യാൻ കഴിയുമായിരുന്നു. പക്ഷെ ചെയ്തില്ല. ഈ ചിത്രം അതിനു കാരണമാകുന്നു. അത് എന്താണന്ന് ചിത്രം കാണുമ്പോൾ പ്രേഷകനു ബോദ്ധ്യമാകും.

‘ചമ്പക്കുളം തച്ചൻ അടക്കം എത്ര സിനിമകളുടെ കഥയിലാണ് ശ്രീനിവാസാ നിങ്ങൾ പ്രതിപ്പട്ടികയിലായത്’: ശാന്തിവിള ദിനേശ്
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസ് നായികയാകുന്നു.
രൺജി പണിക്കർ, ഗ്രിഗറി, രഞ്ജിത്ത് തുടങ്ങി നിരവധിപ്പേരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ജെയ്ക്ക് ബിജോയ്സിന്റേതാണ് സംഗീതം. ശിവരാമകൃഷ്ണനാണ് പ്രധാന സംവിധാന സഹായി. ജാക്സൺ ജോൺസനാണ് ഛായാഗ്രാഹകൻ, കലാസംവിധാനം – സിറിൾ കുരുവിള, നിർമ്മാണ നിർവ്വഹണം – അരോമ മോഹൻ.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button