GeneralLatest NewsMollywoodNEWSWOODs

ഉള്ളിലെ മുറിവ് എത്ര ആഴത്തിലുള്ളതാണെന്ന് ആ ഘട്ടത്തില്‍ മനസ്സിലാകണമെന്നില്ല: സൈബർ ആക്രമണങ്ങളെക്കുറിച്ച് പാര്‍വതി

വധഭീഷണികളും പീഡന ഭീഷണികളും ഉണ്ടായി

സോഷ്യൽ മീഡിയ ആക്രമണങ്ങളിൽ വ്യക്തിപരമായി ഏറെ തളര്‍ന്നുപോയെന്നു തുറന്നു പറഞ്ഞു നടി പാര്‍വതി തിരുവോത്ത്. ആക്രമണങ്ങള്‍ രൂക്ഷമായിരുന്ന കാലത്ത് അതിജീവനത്തിനായി കുടുംബവുമായി ദുബായില്‍പോയി നിന്നിട്ടുണ്ടെന്നും പാര്‍വതി ‘ദ ന്യൂസ് മിനിറ്റി’ ന്റെ വുമണ്‍ ഓഫ് പവര്‍ പരിപാടിയില്‍ പറഞ്ഞു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘സുഹൃത്തും സഹപ്രവര്‍ത്തകയുമായ റിമ കല്ലിങ്കലിനോട് ഇക്കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ട്. ഇത്തരം സമയങ്ങളില്‍ ട്വിറ്റര്‍ നോക്കാനേ പോകരുത്. മോശം കമന്റുകള്‍ പറയുന്നവരോട് മറുപടി പറയാന്‍ നില്‍ക്കരുത് എന്നെല്ലാം റിമ പറഞ്ഞു. പക്ഷേ, എന്തിനാണ് അതില്‍നിന്നെല്ലാം ഓടിയൊളിക്കുന്നത് എന്നായിരുന്നു ചിന്ത. ചിലതിനെല്ലാം മറുപടി കൊടുത്തു. വീണ്ടും സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ആദ്യമൊന്നും കുഴപ്പമുണ്ടായിരുന്നില്ല. പിന്നീട് അത് മാനസികമായും ശാരീരികമായും ബാധിക്കാന്‍ തുടങ്ങി.

READ ALSO: മമ്മൂട്ടിയിൽ നിന്നും അത് പ്രതീക്ഷിച്ചില്ല, അങ്ങനെ പറഞ്ഞപ്പോൾ തളര്‍ന്നിരുന്ന് പോയി: നന്ദകിഷോര്‍

വധഭീഷണികളും പീഡന ഭീഷണികളും ഉണ്ടായി. പൊലീസില്‍ പരാതി നല്‍കി. കുടുംബവുമായി കുറച്ചുദിവസം ദുബായിലേക്ക് മാറിനിന്നു. ആദ്യത്തെ മൂന്ന് നാല് മാസം അങ്ങനെതന്നെ പോയി. തുടർന്ന് ബ്ലഡ് പ്രഷര്‍ കുറയുന്നതായി മനസ്സിലായി. മാനസികാരോഗ്യവും മോശമായി. വളരെ സ്ട്രോങ് ആയതുകൊണ്ട് പെട്ടെന്ന് റിക്കവര്‍ ആകുമെന്നും ഇതൊന്നും ബാധിക്കില്ലെന്നും കരുതി. ഒരു അപകടമുണ്ടായാല്‍ പെട്ടെന്ന് വീണ്ടും നടന്ന് തുടങ്ങുമ്പോള്‍ എല്ലാം ശരിയായെന്ന് കരുതും. ഉള്ളിലെ മുറിവ് എത്ര ആഴത്തിലുള്ളതാണെന്ന് ആ ഘട്ടത്തില്‍ മനസ്സിലാകണമെന്നില്ല. മനസ്സും ശരീരവും ആ സമയത്ത് പ്രവര്‍ത്തിച്ചത് മുഴുവന്‍ അതീജീവനത്തിന് വേണ്ടിയായിരുന്നു. കൃത്യമായ സഹായം വേണമെന്ന് മനസ്സിലാക്കി. പിന്നീടുള്ള ഒരു വര്‍ഷം വളരെ കടുപ്പമേറിയതായിരുന്നു.’ – പാര്‍വതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button