
കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ചു വരുന്ന ബാലയുടെ ആദ്യത്തെ ചിത്രം താരം തന്നെ പുറത്ത് വിട്ടു. അല്പം താമസിച്ചെങ്കിലും എല്ലാവർക്കും ഈസ്റ്റർ ആശംസ നേർന്നുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി എത്തിയത്. എലിസബത്തിനെ ചേർത്ത് നിർത്തിയ ബാലയുടെ മുഖത്ത് ഇപ്പോൾ കാണുന്നത് അതിജീവനത്തിന്റെയും പ്രാർത്ഥനയുടെയും സന്തോഷമാണ്.
ഈ ചിത്രം തന്നെ ഫേസ്ബുക്ക് കവർ ഫോട്ടോയായി ബാല പോസ്റ്റ് ചെയ്തു. താരത്തിന്റെ ലിവർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയ വിജയകരമായിരുന്നു. ശസ്ത്രക്രിയ നടക്കുന്നതിനും മുൻപ് ബാലയും എലിസബത്തും ആശുപത്രിയിൽ വച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു. കേക്ക് മുറിച്ചാണ് വാർഷികം ചെറിയ രീതിയിൽ അവർ ആഘോഷമാക്കിയത്. ബാലയുടെ ചിറ്റപ്പനും ചിറ്റമ്മയും ഒപ്പമുണ്ടായിരുന്നു.
താൻ ചിലപ്പോൾ മരിക്കാൻ സാധ്യതയുണ്ടെന്ന് ബാല അപ്പോൾ പറഞ്ഞിരുന്നു. എലിസബത്തിനോട് ഇനിയൊരു ആക്ടറിനെ വിവാഹം ചെയ്യരുത്, ഡോക്ടറിനെ വിവാഹം ചെയ്യണമെന്ന് ഉപദേശവും നൽകിയിരുന്നു. അടുത്ത വിവാഹവാർഷികത്തിന് ബാലയ്ക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ ഉണ്ടാവും എന്നാണ് ആത്മവിശ്വാസത്തോടെ എലിസബത്ത് മുൻപ് പറഞ്ഞത്. ബാല ആരോഗ്യവാനാണ് എന്നറിഞ്ഞ ആരാധകർ അവരുടെ സന്തോഷം കമന്റ് സെക്ഷനിൽ പ്രകടിപ്പിക്കുന്നുണ്ട്.
Post Your Comments