
തമിഴ് താരം ശിവകാർത്തികേയൻ നായകനായെത്തുന്ന ചിത്രമാണ് അയലാൻ. പലവിധ കാരണങ്ങളാൽ റിലീസ് നീണ്ടുപോയ ചിത്രം കൂടിയാണിത്.
ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന ചിത്രം ദീപാവലിക്ക് തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഗ്രാഫിക്സ് വർക്കുകളും പുരോഗമിക്കുകയാണെന്നാണ് വിവരം.
ആർ രവി കുമാറാണ് അയലാൻ സംവിധാനം ചെയ്യുന്നത്. 2015 ൽ പുറത്തിറങ്ങിയ ഇൻട്ര് നേട്രൈ നാളൈ എന്ന ചിത്രം ഒരുക്കിയതും രവികുമാറായിരുന്നു.
വിഷ്ണു വിശാൽ നായകനായെത്തിയ ഇൻട്ര് നേട്രൈ നാളൈ തമിഴ് നാട്ടിൽ വൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു. മഡോണി അശ്വിൻ സംവിധാനം ചെയ്യുന്ന മാവീരൻ എന്ന ചിത്രത്തിലും ശിവകാർത്തികേൻ ആണ് നായകനായെത്തുന്നത്.
Post Your Comments