Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWSTV Shows

‘റോബിനെ സ്നേഹിച്ചത് എന്റെ തെറ്റാണ്, താങ്കളെ വിറ്റ് തിന്നാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല’ : ആരോപണവുമായി ആരാധകൻ

കൂടെപ്പിറപ്പിനെ പോലെയാണ് റോബിനെ   കാണുന്നത്

ബിഗ് ബോഗ് നാലാം സീസണില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് റോബിന്‍ രാധാകൃഷ്ണന്‍. എന്നാൽ താരവുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ശാലു പേയാട്, ആരവ് തുടങ്ങിയവർ കടുത്ത ആരോപണങ്ങളാണ് റോബിനെതിരെ ഉന്നയിച്ചത്. ഇതിനോടൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാജ പ്രചാരണവും ട്രോളുകളും ഒക്കെ റോബിനെതിരെ ഉയർന്നു തുടങ്ങി.

ഇപ്പോഴിതാ, റോബിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. റോബിന് വേണ്ടി നിരന്തരം വീഡിയോകള്‍ ചെയ്തിരുന്ന സജി മോന്‍ എന്ന  വ്യക്തിയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. റോബിനെ സപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മറ്റുള്ളവര്‍ തന്നെ വ്യാപകമായി സോഷ്യൽ മീഡിയയിൽ ആക്രമിക്കുകയാണെന്നും റോബിന്റെ മറ്റ് ഫാന്‍സുകാരാണ് ഇതിന് കാരണമെന്നും ഫസ്റ്റ് റിപ്പോര്‍ട്ട് ചാനലിനോട് പറഞ്ഞ ഇയാൾ റോബിന്‍ ഇതില്‍ ഇടപെടുന്നില്ലെന്നും ആരോപിച്ചു.

READ ALSO: പ്രമുഖ നടി ജലബാല വൈദ്യ അന്തരിച്ചു

സജിയുടെ വാക്കുകൾ ഇങ്ങനെ,

‘ശാലു പേയാടിന്റെ കൂടെക്കൂടി റോബിനെ ചതിക്കാന്‍‌ ശ്രമിക്കുന്നെന്ന് മുമ്പ് തൊട്ടുള്ള പ്രചരണമാണ്. 2800 ഓളം വീഡിയോകള്‍ റോബിന് വേണ്ടി ചെയ്തു. സൈബറാക്രമണം വന്ന ശേഷം പല വട്ടം ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. നേരിട്ട് തിരുവന്തപുരത്ത് പോയി പറഞ്ഞു. മെസേജുകള്‍ക്ക് ഒരു പ്രതികരണവും റോബിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. റോബിനെ സ്നേഹിച്ചത് എന്റെ തെറ്റാണ്. സഹോദരനെ പോലെ കണ്ട് സ്നേഹിച്ചു. അതിനാലാണ് വീഡിയോകള്‍ ചെയ്തത്. താങ്കളെ വിറ്റ് തിന്നാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല’

‘കൂടെപ്പിറപ്പിനെ പോലെയാണ് റോബിനെ   കാണുന്നത്. എന്തിനാണവനെ സൈബറാക്രണം ചെയ്യുന്നത്, അവനെന്നെക്കുറിച്ച്‌ നല്ലതാണല്ലോ പറയുന്നതെന്ന് വെറുതെ ഒരു വാക്കെങ്കിലും പറയാമല്ലോ. എന്റെ വീടിന്റെ സ്ഥിതി മോശമാണ്. ഒരു ബാത്ത് റൂം പോലുമില്ല. എന്റെ ഫോണ്‍ ഹീറ്റാവുന്ന റിയല്‍മിയുടെ ഫോണാണ്. ഈ ഫോണ്‍ വെച്ചാണ് വീഡിയോകളും ലൈവും ചെയ്യുന്നത്’

‘ഫോണ്‍ ചൂടാവുന്നു ലൈവ് കട്ടാക്കുകയാണെന്ന് പറയുമ്പോള്‍ ലൈവില്‍ ആള്‍ക്കാര്‍ പറയും മോനെ നിനക്ക് ഞാന്‍ ഐ ഫോണ്‍ മേടിച്ച്‌ തരാമെന്ന്. ഒന്നും വേണ്ട സ്നേഹം നിറഞ്ഞ വാക്ക് മതിയെന്നാണ് പറയാറ്. അത്രയും ജെനുവിനായി റോബിനെ സപ്പോര്‍ട്ട് ചെയ്യുന്നവരാണ്. റോബിനെക്കുറിച്ചുള്ള വീഡിയോകളൊക്കെ റിമൂവ് ചെയ്യുന്നു.’- സജി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button