
നവാഗത സംവിധായകൻ റോബി രാജിന്റെ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായഭിനയിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ചിത്രം പാക്കപ്പ് ആയത്.
പാക്കപ്പ് ആകുന്ന സമയത്ത് എല്ലാ അംഗങ്ങൾക്കുമൊപ്പം മമ്മൂക്ക ചിത്രം പകർത്തിയിരുന്നു. എന്നാലിപ്പോൾ ആ ചിത്രത്തിന് താഴെ വന്ന കമന്റാണ് ശ്രദ്ധ നേടുന്നത്.
മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ നായികയായെത്തിയ പ്രാചി തെഹ്ലാനാണ് കമന്റുമായെത്തിയത്. സിനിമയുടെ സാങ്കേതിക മേഖകളിൽ കൂടുതൽ സ്ത്രീകളെ വേണ്ടേ എന്നാണ് താരം കമന്റിട്ടത്.
ക്യാമറക്ക് പിറകിലും നമുക്ക് സ്ത്രീകളെ വേണം, ഫോട്ടോ വളരെ നന്നായിട്ടുണ്ടെന്നു കൂടി പ്രാചി കുറിച്ചിരുന്നു. പഞ്ചാബി ചിത്രങ്ങളിലൂടെ സിനിമയിൽ വന്ന താരമാണ് പ്രാചി.
ഉണ്ണിമായ എന്ന കഥാപാത്രമായി മാമാങ്കത്തിലൂടെയാണ് പ്രാചി മലയാള സിനിമാ ലോകത്തേക്ക് എത്തിയത്. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ നിർമ്മാണവും മമ്മൂട്ടിയാണ്.
Post Your Comments