വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് അബു സലീം. തുടർച്ചയായി ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നത് കാരണം
തന്നേ പേടിയുണ്ടായിരുന്നവർക്ക് പോലും ഇപ്പോൾ പേടിയില്ലാതായി മാറിയെന്നും നടൻ.
മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിലൂടെയാണ് തനിക്ക് വലിയ മാറ്റം സംഭവിച്ചതെന്നും താരം പറഞ്ഞിരുന്നു. ഗണേശ് രാജ് സംവിധാനം ചെയ്ത പൂക്കാലം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവക്കുകയായിരുന്നു അബു സലീം.
വില്ലൻ വേഷങ്ങൾ ചെയ്തവരാണ് മികച്ച കൊമേഡിയൻമാരായി മാറിയിട്ടുള്ളതെന്നും താരം പറഞ്ഞു. അതുകൊണ്ട് നമുക്കും അങ്ങനൊരു സമയം വരുമെന്ന് തോന്നിയിരുന്നെന്നും തന്റെ കാര്യത്തിൽ ഭീഷ്മ പർവ്വത്തിലാണ് ആ മാറ്റം സംഭവിച്ചത്.
പൂക്കാലം എന്ന സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നവർ എല്ലാവരും ഒരു കുടുംബം പോലെ ആയിരുന്നുവെന്നും അബു ഓർമ്മകൾ പങ്കുവച്ചു. പണ്ട് ഹോട്ടലിലൊക്കെ പോകുമ്പോൾ സ്ത്രീകൾ ലിഫ്റ്റിൽ കണ്ട് തന്നെ നോക്കി ഞെട്ടിയിട്ടുണ്ടെന്നും അബു സലീം.
എന്നാലിപ്പോൾ സ്ഥിരമായി സിനിമയിൽ ഒക്കെ അഭിനയിക്കുന്നതുകൊണ്ടാവണം ഭയം പോയി ആളുകൾ തന്നെ കണ്ട് ചിരിക്കാൻ തുടങ്ങിയെന്നും നടൻ.
Post Your Comments