GeneralKollywoodLatest NewsNEWSWOODs

നമ്മുടെ സംസ്‌കാരത്തെ അപമാനിച്ചു: സല്‍മാന്‍ ഖാന്റെ ധോത്തി ഡാന്‍സിനെതിരെ വിമർശനം

ഈ ഗാന രംഗത്തിൽ കസവുമുണ്ടും ഷര്‍ട്ടും ഷൂസുമാണ്

സല്‍മാന്‍ ഖാന്റെ ധോത്തി ഡാന്‍സിനെ വിമർശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന സിനിമയിലെ ‘യെന്റമ്മാ യെന്റമ്മാ..’ എന്ന ഡപ്പാംകൂത്ത് ഗാനത്തിലെ താരത്തിന്റെ വസ്ത്രധാരണമാണ് വിമർശനത്തിന് കാരണം

ഈ ഗാന രംഗത്തിൽ കസവുമുണ്ടും ഷര്‍ട്ടും ഷൂസുമാണ്. ഇത് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്ന തരത്തില്‍ ഉപയോഗിച്ചുവെന്നാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ആരോപിക്കുന്നത്. ഗാനം ദൃശ്യവത്ക്കരിച്ചിരിക്കുന്ന രീതിയും തെറ്റാണെന്നും യെന്റമ്മാ എന്ന ഗാനരംഗം റീട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

read also: ശ്വസനത്തിനും കിണറിലെ വെള്ളത്തിനും നികുതി ഏർപ്പെടുത്താൻ പറ്റുമോ എന്ന പഠനത്തിലാണ് ഭരണകൂടം, നാടിന്റെ ശാപം: രഞ്ജിത് ശങ്കർ

‘ഇത് അങ്ങേയറ്റം പരിഹാസ്യവും നമ്മുടെ സംസ്‌കാരത്തെ അവഹേളിക്കുന്നതുമാണ്. ഇതൊരു ലുങ്കിയല്ല, ഇതൊരു ധോത്തിയാണ്. ഒരു ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പിക്കുന്ന തരത്തിലാണ് ഗാനത്തില്‍ കാണിച്ചിരിക്കുന്നത്’. ധോത്തിയും ലുങ്കിയും തമ്മിലുള്ള വ്യത്യാസം കാണിച്ചുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button