GeneralLatest NewsNEWSTV Shows

ഇതിലും ഒച്ചയിടാന്‍ എനിക്കറിയാം, നന്നായിക്കോ! അഖില്‍ മാരാര്‍ക്ക് മുന്നറിയിപ്പ് നൽകി ലാലേട്ടന്‍

ഇത് ഭയങ്കരമായിട്ട് പ്രതികരിക്കേണ്ട കാര്യമായിട്ടൊന്നും എനിക്ക് തോന്നിയില്ല

മോഹൻലാൽ അവതാരകനായി   എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 നു ആരാധകർ ഏറെയാണ്. എല്ലാ ആഴ്ചയും മത്സരാർത്ഥികളെ കാണാൻ മോഹന്‍ലാൽ എത്താറുണ്ട്. ഇത്തവണ ലാലേട്ടന് മുന്നില്‍ വച്ച്‌ പോലും താരങ്ങള്‍ അടിയുണ്ടാക്കിയിരിക്കുകയാണ് എന്നാണ് പുതിയ പ്രൊമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ ഭാഗമായി അഖില്‍ മാരാരോട് മോഹന്‍ലാല്‍ പോലും ദേഷ്യപ്പെട്ടു.

READ ALSO: വല്ലഭനെ മര്യാദ പഠിപ്പിച്ച ഭഗവതി: വല്ലഭന്റെ ക്യാരക്ടര്‍ ഇന്‍ട്രൊ പുറത്ത്

അഖില്‍ മാരാര്‍ക്ക് മോഹന്‍ലാല്‍ അവസാനത്തെ മുന്നറിപ്പ് നല്‍കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ സാഗറും അഖില്‍ മാരാരും തമ്മില്‍ വലിയ വഴക്കുണ്ടാകുന്നതായി കാണിച്ചിരുന്നു. ഇതായിരിക്കാം മോഹന്‍ലാലിനെ ദേഷ്യ പിടിപ്പിച്ചതെന്നാണ് കരുതുന്നത്.

‘ഇത് ഭയങ്കരമായിട്ട് പ്രതികരിക്കേണ്ട കാര്യമായിട്ടൊന്നും എനിക്ക് തോന്നിയില്ല. ഒരു ഗെയിമല്ലേ, ഫണ്‍ ആക്കി മാറ്റാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്നു കരുതാൻ’ മോഹന്‍ലാല്‍ പറയുന്നുണ്ട്. ഇതിനേക്കാളും ഭയങ്കരമായിട്ട് ഒച്ചയിടാന്‍ തനിക്കറിയാം. ഇത് അവസാനത്തെ ചാന്‍സാണെന്നും മോഹന്‍ലാല്‍ അഖിലിനോട് പറഞ്ഞു. പത്തു മിനുറ്റ് കഴിയുമ്പോള്‍ മാറുമെന്ന് പറയുന്ന അഖിലിനോട് ഇപ്പോഴേ ശരിയാക്കി തുടങ്ങിക്കോളൂവെന്നും കുറച്ച്‌ കഴിഞ്ഞാല്‍ ശരിയാക്കാന്‍ പറ്റില്ല. ഞങ്ങള്‍ക്കും ശരിയാക്കാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button