ഒരുകാലത്ത് തെന്നിന്ത്യയിൽ താരമായി തിളങ്ങിയ നടൻ പ്രശാന്ത് വീണ്ടും വിവാഹിതനാകുന്നതായി റിപ്പോർട്ട്. അമ്പതു വയസ്സ് പ്രായമുള്ള നടന്റെ വിവാഹക്കാര്യം സൂചിപ്പിച്ചത് പ്രശാന്തിന്റെ അച്ഛനും നടനുമായ ത്യാഗരാജാണ്.
പുതിയ ചിത്രത്തിന്‍റെ റിലീസിന് ശേഷം അവന്‍റെ ജീവിതവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. മകന്‍ പ്രേമിച്ച് ആദ്യ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നും ത്യാഗരാജന്‍ പങ്കുവച്ചതിനു പിന്നാലെയാണ് താരത്തിന്റെ രണ്ടാം വിവാഹത്തേക്കുറിച്ചുള്ള വാര്‍ത്ത സജീവമായത്.
2005ൽ ഗൃഹലക്ഷ്മി എന്ന യുവതിയെ പ്രശാന്ത് വിവാഹം കഴിച്ചുവെങ്കിലും മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഗൃഹലക്ഷ്മി പ്രശാന്തിനെതിരെ സ്ത്രീധന പീഡന കേസ് നല്‍കിയത് വാർത്തയായിരുന്നു.
സൂപ്പര്‍ഹിറ്റ് ചിത്രം അന്ധാധുന്നിന്റെ തമിഴ് റീമേക്കുമായി എത്തുകയാണ് പ്രശാന്ത്. നടി സിമ്രാൻ പ്രധാന വേഷത്തിൽ എത്തുന്നു.
Post Your Comments