CinemaLatest NewsTV Shows

‘ലച്ചുവിന്റെ കഥ കേട്ടതും ദേവുവിന് പാനിക് അറ്റാക്, നാടകീയ രംഗങ്ങളുമായി ബിഗ് ബോസ്’; കണ്ണീരും ഭയവും നിഴലിച്ച എപ്പിസോഡ്

ബിഗ് ബോസ് സീസൺ 5 ൽ നാടകീയ സംഭവങ്ങൾ. ‘എന്‍റെ കഥ’ എന്ന സെഗ്മെന്‍റില്‍ കഴിഞ്ഞ ദിവസം അനുഭവം പറയാന്‍ എത്തിയത് ലച്ചുവായിരുന്നു. ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് ‘എന്‍റെ കഥ’ എന്ന സെഗ്മെന്‍റ്. ലച്ചുവിന്റെ കഥ കേട്ടതും സഹമത്സരാർത്ഥിയായ ദേവുവിന് പാനിക് അറ്റാക്. ദേവുവിനെ ഡോക്ടറെ കാണിക്കാൻ എടുത്തുകൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ഇത്തരത്തില്‍ ചെറുപ്പത്തില്‍ അടക്കം ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട അനുഭവം ലച്ചു പങ്കുവച്ചതോടെ ബിഗ്ബോസ് വീട്ടില്‍ ഞെട്ടലാണ് ഉണ്ടായത്. ഇത് ദേവുവിന് മനപ്രയാസം ഉണ്ടാക്കി. തന്റെ മകള്‍ക്കും അതേ പ്രായമാണെന്നും അവളെ താന്‍ തനിച്ചാക്കിയിട്ടാണ് ഇങ്ങോട്ട് വന്നതെന്നും പറഞ്ഞ് ദേവു പ്രയാസപ്പെട്ടു. മനീഷയടക്കമുള്ളവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ താരത്തിന് പാനിക്ക് അറ്റാക്ക് സംഭവിക്കുകയായിരുന്നു.

ഇതോടെ ദേവുവിന് വൈദ്യ സഹായം നല്‍കാന്‍ ബിഗ്ബോസ് നിര്‍ദേശിച്ചു. ബിഗ് ബോസിന്റെ നിർദേശ പ്രകാരം ദേവുവിനെ അനിയന്‍ മിഥുന്‍ എടുത്തുകൊണ്ട് കണ്‍ഫഷന്‍ റൂമിലേക്ക് കുതിച്ചു. ഇതോടെ മനീഷയും പൊട്ടിക്കരഞ്ഞു. ഏഞ്ചലിനും കൂടെ കരയുന്നുണ്ടായിരുന്നു. നാടകീയ രംഗങ്ങൾക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

shortlink

Related Articles

Post Your Comments


Back to top button