CinemaLatest NewsMovie Gossips

‘ചെയ്യാത്ത തെറ്റിന് നിങ്ങൾ കുരുതി കൊടുത്തത് അവരുടെ ജീവിതം കൂടിയാണ്’: ശ്രീനിവാസന് കത്ത്

നടൻ മോഹൻലാലിനെ വിമർശിച്ചും പരിഹസിച്ചും ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. മോഹൻലാലുമായുള്ള ബന്ധം നല്ലതല്ലെന്ന് പറഞ്ഞ ശ്രീനിവാസന് താരത്തിനെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിന്റെ അഭിമുഖം സോഷ്യൽ മീഡിയകളിൽ ഏറെ വൈറലായിരുന്നു. തുടർന്ന് സിനിമാ ഗ്രൂപ്പുകളിൽ സിനിമാ നിരീക്ഷകൻ രണ്ട് തട്ടിൽ നിലയുറപ്പിച്ചു. മോഹൻലാലിനെ വേദനിപ്പിച്ച ശ്രീനിവാസനെ വിമർശിച്ച് കൊണ്ടായിരുന്നു കൂടുതൽ പേരും രംഗത്തെത്തിയത്. അത്തരത്തിൽ ശ്രീനിവാസന് എന്ന പേരിൽ വിവിധ മൂവി ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന കത്താണ് വൈറലായി മാറുന്നത്.

ഒരു സുഹൃത്ത് തെറ്റ് ചെയ്താൽ ആ കാര്യം മറ്റുള്ളവരോട് പറയാതെ ആ സുഹൃത്തിനോട് തന്നെ നേരിട്ട് പറയുന്നതിനേക്കാൾ വലിയ ഒരു ശെരി വേറെ ഇല്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്. കുറിപ്പിന്റെ പ്രസക്ത ഭാ​ഗങ്ങളിലൂടെ തുടർന്ന് വായിക്കാം…

‘ഒരുപാട് ശാരീരിക അവശതകളുണ്ടെന്ന് അറിയാം. ഒരുപാട് വിഷമമുണ്ട് നിങ്ങളുടെ ഇപ്പോളത്തെ ആരോഗ്യ സ്ഥിതി കാണുമ്പോൾ. നിങ്ങൾ അവതരിപ്പിച്ച കഥാപാത്രങ്ങളും നിങ്ങൾ എഴുതിയ തിരക്കഥകളും മലയാളിയെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്… നല്ല നടൻ.. നല്ല തിരക്കഥാകൃത്ത് അങ്ങനെ പല രീതിയിൽ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നിങ്ങളെ ഞങ്ങൾ ഇഷ്ട്ടപെട്ട് കഴിഞ്ഞു. കൂടുതലായി നിങ്ങളെ ഞങ്ങൾ ഇഷ്ടപെട്ടത് മോഹൻലാൽ എന്ന നടനും നിങ്ങളും ചേർന്ന് നിന്ന് പച്ചയായ ജീവിത സത്യങ്ങൾ സ്‌ക്രീനിൽ അവതരിപ്പിച്ചപ്പോഴാണ്. ഒരുമിച്ച് പട്ടിണി കിടന്നപ്പോൾ… ദാസന്റെ അമ്മ മരിച്ചപ്പോൾ അശ്വസിപ്പിച്ചപ്പോൾ… ജോലി ഇല്ലാത്ത കൂട്ടുകാരന് മുഷിഞ്ഞ കുറച്ച് നോട്ടുകൾ കൊടുത്തപ്പോൾ.. തമ്മിൽ രസകരമായ വഴക്കുകൂടിയപ്പോൾ എല്ലാം നിങ്ങളെ ഞങ്ങൾ നെഞ്ചോട് ചേർത്തു.

പ്രിയപ്പെട്ട ശ്രീനിയേട്ടാ… നിങ്ങൾ രണ്ടാളും ഒരുമിച്ച് ജീവിച്ച് കാണിച്ചപ്പോൾ നിങ്ങളെക്കാൾ കൂടുതൽ സന്തോഷിച്ചത് ഞങ്ങളാണ്. പട്ടിണി കിടന്നപ്പോഴും ഒരുമിച്ച് ചെന്നൈ നഗരത്തിൽ എത്തിയപോലും അമേരിക്കയിൽ എത്തിയപ്പോഴും ദാസനേയും വിജയനേയും മലയാളി നെഞ്ചിൽ ചേർത്തു. ഒന്ന് ആലോചിച്ച് നോക്കൂ… നാടോടിക്കാറ്റ് സിനിമ ഇറങ്ങിയപ്പോൾ ജനിച്ചുപോലും ഇല്ലാത്ത ഇന്നത്തെ തലമുറ നിങ്ങളുടെ ആ സൗഹൃദം ടിവിയിൽ കണ്ട നിങ്ങളെ രണ്ടാളേയും സ്നേഹിച്ചുവെങ്കിൽ എത്രമാത്രം ഞങ്ങൾ നിങ്ങളെ ഇഷ്ടപെടുന്നുവെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ…? പക്ഷേ… ഇന്ന് നിങ്ങളുടെ അഭിപ്രായങ്ങൾ ഒരുപാട് പേരെ വേദനിപ്പിക്കുണ്ട്. നിങ്ങളുടെ മക്കൾക്ക്‌ പോലും നിങ്ങൾ പറയുന്ന ഈ കാര്യങ്ങൾ കേട്ട് മറ്റുള്ളവരുടെ മുന്നിൽ തല താഴ്ത്തി നിൽക്കേണ്ടി വരുന്നുണ്ട്. ഒരുപാട് സങ്കടമുണ്ട് നിങ്ങൾ ആ മഹാനായ നടനെ ഇത്ര തരം താഴ്ത്തി സംസാരിക്കുമ്പോൾ. മോഹൻലാൽ എന്ന നടൻ ഒരു മോശം വ്യക്തിയോ കാപട്യങ്ങൾ നിറഞ്ഞ നടനോവാണെന്ന് നിങ്ങൾക്ക് അറിയാമായിരുന്നെങ്കിൽ എന്തിനായിരുന്നു നിങ്ങൾ ആ മനുഷ്യന്റെ കൂടെ ഇത്രെയും നാൾ അഭിനയിച്ചത്?.

എന്തിന് വേണ്ടി ആയിരുന്നു അയാൾക്ക് വേണ്ടി കഥാപാത്രങ്ങളെ ഉണ്ടാക്കിയത്?. മോഹൻലാൽ എന്ന ആ മനുഷ്യൻ നിങ്ങളെയോ വേറെ ഒരാളെയോ ഈ കഴിഞ്ഞ വർഷങ്ങളിൽ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. കൂടെയുള്ള ഒരാളും ആ നടനെ പറ്റി സ്നേഹത്തോടെ അല്ലാതെ സംസാരിച്ചിട്ടില്ല. നിങ്ങൾ ആ മഹാനാടനെ അപമാനിക്കുമ്പോഴു കുറ്റപ്പെടുത്തുമ്പോഴും ശെരിക്കും തോറ്റുപോകുന്നത് നിങ്ങളെ ഇഷ്ടപെട്ട നിങ്ങളുടെ സിനിമകളെ നെഞ്ചോട് ചേർത്ത ഞാൻ അടക്കം ഉള്ള മലയാളികളാണ്. നിങ്ങളുടെ മക്കൾ വിനീതിനും ധ്യാനിനും ഇനി ആ മഹാനടന്റെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം പോലും ഉണ്ടാവില്ല. ചെയ്യാത്ത തെറ്റിന് നിങ്ങൾ കുരുതി കൊടുക്കുന്നത് ഇതുപോലെയുള്ള ഒരുപാട് പേരുടെ ജീവിതം കൂടിയാണ്. സൗഹൃദത്തിന് തന്റെ സിനിമ ജീവിതം തന്നെ കൊടുക്കുന്ന മോഹൻലാൽ എന്ന ആ മനുഷ്യന്റെ മനസ് വേദനിപ്പിച്ചിട്ട് നിങ്ങൾ എന്താണ് നേടാൻ പോകുന്നത്’.

shortlink

Related Articles

Post Your Comments


Back to top button