ഹൈദരാബാദ്: ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവും പ്രശസ്ത നടിയുമായ ഖുശ്ബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് താരത്തെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
ട്വിറ്ററിൽ ഒരു ഫോട്ടോയോടൊപ്പം പനി അധികമായി, അതെന്നെ ബാധിച്ചു, ക്ഷീണമാണ് ശരീരം ചില ലക്ഷണങ്ങൾ കാണിക്കും അത് അവഗണിക്കരുതെന്നും ഖുശ്ബു കുറിച്ചു.
നടിയുടെ വാക്കുകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എട്ടാം വയസിൽ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്ന് നടി വെളിപ്പെടുത്തിയത് അടുത്തിടെയാണ്. അമ്മ ഇത്തരം കാര്യങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ലെന്നും താരം പറഞ്ഞിരുന്നു. അന്ന് നടിയുടെ വാക്കുകൾ ആരാധകർ ഒട്ടേറെ വിഷമത്തോടെയാണ് കേട്ടത്.
ഇത്തരം തുറന്ന് പറച്ചിലുകൾ സ്ത്രീകളെ കരുത്തരാക്കുമെന്നും പ്രതിസന്ധികളെ തരണം ചെയ്ത് സ്ത്രീകൾ മുന്നോട്ട് വരണമെന്നും ഖുശ്ബു പറഞ്ഞിരുന്നു.
Post Your Comments