
ആരാധകർ ഏറെയുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. സംഭവ ബഹുലമായ എപ്പിസോഡുകളുമായി മുന്നോട്ട് പോകുകയാണ് ബിഗ് ബോസ് സീസൺ 5. ശോഭയുടെ ‘കുപ്പിപ്പാൽ പരാമർശം’ വലിയ രീതിയിൽ ചർച്ചയായിരുന്നു.
‘നീ അമ്മയുടെ(മനീഷ) അടുത്ത് പോയിരിക്ക്. ഒരു കുപ്പിപ്പാലും കൂടി വച്ചോ’, എന്ന് സാഗറിനോട് ശോഭ പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സാഗറിന്റെ സ്വന്തം അമ്മയെ ആണ് ശോഭ പറഞ്ഞതെന്ന തരത്തിലായിരുന്നു ചർച്ച മുഴുവനും. എന്നാൽ താൻ തമാശയ്ക്കാണ് അത് പറഞ്ഞതെന്നും സാഗറിന്റെ മരിച്ചു പോയ അമ്മയെ താൻ ഒരിക്കലും പറയില്ലെന്നുംപറഞ്ഞു കൊണ്ട് ഒത്തുതീർപിന് എത്തിയിരിക്കുകയാണ് ശോഭ.
കുപ്പിപ്പാൽ പരാമർശം പ്രേക്ഷകർക്ക് ഇടയിൽ വെറൊരു രീതയിൽ പോകുമെന്ന് സാഗർ പറയുമ്പോൾ, ‘ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. കളിക്കാണ് പറഞ്ഞത്. നിങ്ങൾ ഇവിടെ വന്ന സമയം മുതൽ അങ്ങോട്ടും ഇങ്ങോട്ടും അമ്മയും മോനും എന്ന് വിളിച്ച് ആ ഒരിതിലാണ് നമ്മൾ കണ്ടത്. ആ ഒരിതിലാണ് പറഞ്ഞത്. അല്ലാതെ മരിച്ചു പോയ നിന്റെ അമ്മയെ ഞാൻ ഒരിക്കലും പറയില്ല. എന്റെ അമ്മയാണേ പറയില്ല. വ്യക്തിപരമായി ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. അങ്ങനെ ഒരിക്കലും ഞാൻ ചെയ്യില്ല’, എന്നാണ് ശോഭ മറുപടി നൽകിയത്.
ദേവുവാണ് താൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചതെന്നും ശോഭ പറയുന്നു. ‘ഗെയിം ആണെങ്കിൽ ഗെയിമിന്റെ രീതിയിൽ കളിക്കുന്ന ആളാണ് ഞാൻ. ദേവു പറഞ്ഞത് തെറ്റാണ്. ഞാൻ ചിന്തിക്കാത്ത കാര്യമാണ് പറഞ്ഞത്. ദേവു എരിയുന്ന തീയിൽ എണ്ണ ഒഴിച്ചതാണ്. അവളത് മനഃപൂർവ്വം ചെയ്തതാണ്. രണ്ട് ദിവസമായി അവളെ ഞാൻ വീക്ഷിക്കുന്നുണ്ട്’, എന്നും ശോഭ കൂട്ടിച്ചേർത്തു.
Post Your Comments