CinemaLatest NewsTollywood

ആദ്യ കൺമണിക്കായി കാത്തിരുന്ന് രാം ചരണും ഉപാസനയും; ഹൃദയം കവരുന്ന ബേബി ഷവർ ചിത്രങ്ങൾ

പരിപാടിയിൽ സ്വന്തക്കാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്

രാം ചരൺ, ആർ ആർ ആറിലൂടെ ലോകം മുഴുവൻ പ്രശസ്തനായ താരമെന്നും പറയാം. തെലുങ്കിലെ ഏറ്റവും വിലപിടിപ്പുള്ള താരം കൂടിയാണ് ഇന്ന് രാം ചരൺ.

താരവും ഭാര്യ ഉപാസനയും തങ്ങളുടെ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. ദുബായിൽ ഇരുവരും നടത്തിയ ബേബി ഷവർ ചിത്രങ്ങളാണ്  സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കടൽ തീരത്തുള്ള റിസോർട്ടിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും കുടുംബക്കാരും മാത്രമാണ് പങ്കെടുത്തത്. ഉപാസനയുടെ സഹോദരിമാരായ അനുഷ്പാലയും സിന്ദൂരിയും ചേർന്നാണ് അടിപൊളി ട്രീറ്റ് ഇരുവർക്കും നൽകിയത്.

വെള്ള ഉടുപ്പിൽ അതി മനോഹരമായിട്ടായിരുന്നു ഇരുവരുടയും ബേബി ഷവർ വീഡിയോ പരിപാടി. അടിപൊളി, കുഞ്ഞാവയെ കാണാൻ ഞങ്ങളും കാത്തിരിക്കുന്നു എന്നിങ്ങനെ നിരവധി കമന്റുകളാണ് ഇരുവർക്കും ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button