ആൾക്കൂട്ട കൊലപാതകത്തിന് ഇരയാകേണ്ടി വന്ന അട്ടപ്പാടിയിലെ മധു എന്ന ചെറുപ്പക്കാരന് വേണ്ടി സോഷ്യൽ മീഡിയയിലടക്കം ശബ്ദം ഉയർത്തിയവരാണ് ഏറിയ പങ്ക് മലയാളികളും.
പട്ടിണി കൊണ്ട് മോഷണം നടത്തിപ്പോയ മധു എന്ന ചെറുപ്പക്കാരന് മരണമാണ് കേരളത്തിലെ ഒരു കൂട്ടം ആൾക്കാർ വിധിച്ചത്. തല്ലിച്ചതച്ചും അടിച്ചു രസിച്ചും സെൽഫികൾ പകർത്തിയും ഒരു കൂട്ടം ചെറുപ്പക്കാർ മധുവിനെ മരണത്തിലേക്ക് തള്ളിയിട്ടു.
അടുത്തിടെയാണ് മധു കൊലപാതകത്തിലെ വിധി വന്നത്. മധുവിന് നീതി കിട്ടിയെന്നാണ് നടൻ ജോയ് മാത്യു കുറിച്ചിരിക്കുന്നത്. ചില കാര്യങ്ങളിൽ നമ്മൾ കേരളീയർ കടപ്പെട്ടിരിക്കേണ്ട ചിലരുണ്ട്. ആദിമനിവാസി മധുവിന്റെ കൊലയാളികളെ പലവിധ സമ്മർദങ്ങളെയും അവഗണിച്ച് ശിക്ഷിക്കുന്നതിനായി,നീതി നടപ്പാക്കുന്നതിനായി പരിശ്രമിച്ച പാലക്കാട് എസ് പി വിശ്വനാഥൻ.
പാർട്ടി ക്വട്ടേഷൻ കൊലയാളികൾക്ക് വേണ്ടി കോടികൾ വക്കീലന്മാർക്ക് കൊടുക്കുന്ന വിപ്ലവ ഗവൺമെന്റ് നിയമിച്ച വക്കീലന്മാർ കൂലികിട്ടാതെ സ്ഥലം വിട്ടപ്പോൾ കൂലിയല്ല, നീതിയാണ് മുഖ്യം എന്ന ഉറച്ച നിലപാടെടുത്ത രാജേഷ് വക്കീൽ എന്ന പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ. ഇതിനൊക്കെ അപ്പുറം നൊന്ത് പെറ്റ ഒരമ്മയുടെ പോരാട്ടക്കണ്ണീര് കൊണ്ട് എഴുതിയ ഒരു പേരുണ്ട്, രാച്ചിയമ്മ. നെറികെട്ട ഈ നാട്ടിൽ മനുഷ്യർക്ക് പ്രതീക്ഷിക്കാൻ ഇങ്ങിനെയുള്ള ചിലരെങ്കിലും മതിയെന്നും നടൻ കുറിച്ചു.
Post Your Comments