ബിഗ് ബോസ് സീസണ്‍ ഒന്നിലൂടെ ശ്രദ്ധ നേടിയ ആകിറ്റിവിസ്റ്റ് ആണ് ദിയ സന. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സീരിയല്‍ ടുഡേ ചാനലിനു നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.
‘കാസ്റ്റിംഗ് കൗച്ചിനകത്ത് ആളുകള്‍ തുറന്ന് പറയുന്നതില്‍ വസ്തുതയുണ്ട്, വസ്തുത അല്ലാത്തതുമുണ്ട്. സ്ത്രീകളായാലും പുരുഷന്‍മാരായും കോംപ്രമൈസിന് തയ്യാറാവുന്നവരും അല്ലാത്തവരുമുണ്ട്. ഇപ്പോഴുള്ള പ്രൊഡക്ഷന്‍ ടീംസിലെ അളുകളൊക്കെ കോംപ്രമൈസുണ്ടങ്കില്‍ വിളിക്കുമ്പോള്‍ തന്നെ പറയും. അത് കൊണ്ട് തന്നെ ചില മീടൂകളെ ഉള്‍ക്കൊള്ളാന്‍ പറ്റില്ല. അതൊരു വസ്തുതയാണ്. കാരണം സ്ത്രീകള്‍ക്കുള്ള അവകാശം ഞാനുള്‍പ്പെടെയുള്ള സ്ത്രീകള്‍ കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. എന്റെ കഷ്ടപ്പാടൊന്നും ഒന്നുമല്ല. വര്‍ഷങ്ങളായി ലെജന്റുകളായ സ്ത്രീകള്‍ ഇവിടെ സംസാരിച്ചതിനാലാണ് സ്ത്രീകള്‍ക്ക് സംരക്ഷണം അവകാശവും കുറച്ചെങ്കിലും ലഭിക്കുന്നത്. അത് ദുരുപയോഗിക്കരുത്. അത് ഒരുമാതിരി പരിപാടിയാണ്. എല്ലാവരെയും അല്ല ഞാന്‍ പറയുന്നത്.
READ ALSO: ‘നായികയാക്കാം അഡജസ്റ്റ് ചെയ്താല്‍ മതി’: സിനിമാ രംഗത്ത് നിന്നും കാസ്റ്റിംഗ് കൗച്ച് നേരിട്ടതായി വരദ
‘ഒരു സ്ത്രീ കാരണം എനിക്ക് പ്രശ്നമുണ്ട്. എന്റെ ജീവിതത്തെ തുലയ്ക്കാന്‍ ഒരു സ്ത്രീ വന്നിട്ടുണ്ട്. ഇപ്പോഴും ആ സ്ത്രീ എനിക്ക് പ്രശ്നമാണ്. എനിക്കെതിരെ അനാവശ്യമായ ആരോപണം ഒരു സ്ത്രീയെ ഇറക്കി ഉന്നയിച്ചു. അവിടെയാണ് എനിക്ക് ഏറ്റവും വലിയ പ്രശ്നമായത്. തന്നോട് വ്യക്തി വൈരാഗ്യമുള്ളയാളാണ് ആ സ്ത്രീയെ ഇറക്കിയത്. യൂട്യൂബറെ കൈയേറ്റം ചെയ്ത കേസില്‍ എനിക്ക് ജാമ്യം കിട്ടാതിരിക്കാന്‍ വേണ്ടിയാണ് അയാളിങ്ങനെ ചെയ്തത്. ആ സ്ത്രീയുടെ ഡെലിവറി അറ്റന്‍ഡ് ചെയ്യാനുള്ള കാശ് ആശുപത്രിയില്‍ കൊടുക്കുന്നത് ഞാനാണ്. അതേ സ്ത്രീയെ എനിക്കെതിരെ ഉപയോഗിച്ചു. ആ സ്ത്രീയുടെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു എന്നൊരു ആരോപണം എനിക്കെതിരെ ഉന്നയിച്ചു. കൂടെ നിന്നവര്‍ പിന്നില്‍ കുത്തുമ്പോള്‍ വിഷമമാണ്. സൗഹൃദങ്ങളില്ല എന്ന് ഞാന്‍ പറഞ്ഞത് അതുകൊണ്ടാണെന്നും’ ദിയ സന പറയുന്നു.
Post Your Comments