ബിഗ് ബോസ് മലയാളം സീസണ് 5 ൽ ചർച്ച വിഷ്ണുവും ദേവും തമ്മിലുള്ള ബന്ധമാണ്. ഷോയുടെ തുടക്കത്തിൽ നടന്ന വഴക്കിന് ശേഷം വിഷ്ണുവും ദേവുവും വളരെ ചങ്ങാതിമാരാണ്. വീക്കിലി എപ്പിസോഡില്‍ മോഹന്‍ലാല്‍ എ വിഷ്ണുവിനോട് ഗെയിമില്‍ ശ്രദ്ധിക്കാന്‍ പറയുകയുണ്ടായി തുടർന്ന് ദേവുമായി അകന്നു തുടങ്ങി. വിഷ്ണുവിന്റെ ഈ ഒഴിഞ്ഞുമാറ്റം ദേവുവിന് മാനസികമായ പ്രയാസം ഉണ്ടാക്കിയെന്ന് തോന്നിക്കുന്ന സംഭവങ്ങളാണ് ബിഗ്ബോസിൽ ഇപ്പോൾ നടക്കുന്നത്.
READ ALSO: എന്റെ ജീവിതത്തെ തുലയ്ക്കാന്‍ ഒരു സ്ത്രീ വന്നിട്ടുണ്ട്: തുറന്ന് പറഞ്ഞ് ദിയ സന
തന്റെ കൂടെയുള്ളവരെയെല്ലാം തേടിപ്പിടിച്ച് തന്റെയും വിഷ്ണുവിന്റെയും പ്രശ്നം പറയുകയാണ് ദേവു. മനീഷ, ഷിജു, ശോഭ എന്നീ മുതിര്‍ന്ന അംഗങ്ങളോടും, സെറീനയോടും ദേവു തന്റെ പ്രശ്നം പറയുന്നുണ്ട്. അവന് അകലം കാണിക്കുന്നു. ഇതില്‍ പരിഹാരം വേണമെന്നാണ് ദേവുവിന്റെ വാദം.
‘ഞാൻ അവന്റെ പുറകെയാണ് 40 വയസുള്ള തള്ള 25 വയസുള്ള പയ്യനെ കുരുക്കാൻ നോക്കുന്നു എന്നൊരു സാധനമാണ് ഇവിടെ എല്ലായിടത്തും കറങ്ങി നടക്കുന്നത്. അങ്ങനെയുണ്ടെന്ന രീതിയിലാണ് അഖില്‍ മാരാർ അടക്കം എന്നോട് സംസാരിച്ചത്. പുറത്തായിരുന്നെങ്കിൽ അവന്റെ മൂക്കിടിച്ച് പരത്തിയേനെ എന്നാണ് ദേവു ശ്രുതി ലക്ഷ്മിയോട് പറയുന്നത്.
എന്നാല്‍, ഇതെല്ലാം ദേവുവിന്റെ കളിയുടെ തന്ത്രമാണ് എന്ന വിലയിരുത്തലുകളാണ് ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ വരുന്നത്.
Post Your Comments