ബിഗ്ബോസിന്റെ നാലാം മലയാളം സീസണിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഏതാനും നാളുകളായി വൻ ട്രോളുകളും പരിഹാസങ്ങളുമാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ അലർച്ച സഹിക്കാൻ കഴിയില്ലെന്നാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും അലറി മാത്രമേ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സംസാരിക്കുന്നുള്ളൂ എന്ന് പലരും പറഞ്ഞിട്ടും ഏത് വേദി കിട്ടിയാലും പരമാവധി ശബ്ദമുണ്ടാക്കുന്ന റോബിനെതിരെ സൈബർ ആക്രമണങ്ങളടക്കം നടക്കുന്നുണ്ട്.
എന്നാൽ റോബിനെന്ന് സേർച്ച് ചെയ്ത് നോക്കിയാൽ തന്റെ ആയിരക്കണക്കിന് വീഡിയോയാണ് വരുന്നതെന്നും അതിനാൽ അടുത്ത പത്ത് വർഷത്തേക്ക് തന്നെയാരും മറക്കില്ലെന്നും താരം പറഞ്ഞു. എന്തിന് വേണ്ടിയാണെങ്കിലും ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ വീഡിയോ നിങ്ങൾ ചെയ്താൽ പ്രമോട്ട് ചെയ്യപ്പെടുന്നത് താനാണെന്ന് റോബിൻ പറയുന്നു.
റോബിനെന്ന് തിരഞ്ഞാൽ അനവധി കണ്ടന്റുകളാണ് തന്നെ കുറിച്ച് പുറത്ത് എത്തുന്നതെന്നും, ട്രോളിനായാൽ പോലും തന്റെ ചിത്രങ്ങളും തന്നെ കുറിച്ചും കണ്ടന്റ് ചെയ്താൽ പ്രേക്ഷകർ ചുരുങ്ങിയത് അടുത്ത പത്ത് വർഷത്തേക്ക് തന്നെക്കുറിച്ച് മറന്നു പോകില്ലെന്നും താരം പറയുന്നു.
കൂടാതെ തന്റെ പങ്കാളി ആരതി പൊടിയോട് ഇറങ്ങി ഓടി പോകൂവെന്ന് പറഞ്ഞവരുണ്ട്. അതിനുള്ള ആ വെള്ളം വാങ്ങി വെച്ചേക്കാനും റോബിൻ വിമർശകരോട് പറയുന്നു.
Post Your Comments