CinemaLatest NewsMollywoodWOODs

കൊല്ലപ്പെട്ട മധുവിനെ അധിക്ഷേപിച്ച് അഖിൽ മാരാർ: പരാതി നൽകി ദിശ സംഘടന

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരുകാരൻ മധുവിന്റെ മരണം കേരളത്തിലെങ്ങും വൻ പ്രതിഷേധങ്ങൾക്ക് കാരണമായി

 

മലയാളികളുടെ മനസ്സിലെ നൊമ്പരമാണ് മധു എന്ന ആദിവാസി യുവാവ്. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി ഈ ലോകം വെടിഞ്ഞ മധു എന്ന യുവാവിന് നീതിക്കായി കേരളം മുഴുവൻ ഒത്തു ചേരുന്ന കാഴ്ച്ചയാണ് നമ്മൾ കണ്ടത്.

ദൈന്യതയോടെ, ആൾക്കൂട്ടത്തിന്റെ മുന്നിൽ, കൈ രണ്ടും ചേർത്ത് കെട്ടി നിന്ന മധുവിന്റെ ചിത്രങ്ങൾ കേരളക്കരയെ മുഴുവൻ സങ്കട കടലിൽ ആഴ്ത്താൻ ഉതകുന്നതായിരുന്നു.

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരുകാരൻ മധുവിന്റെ മരണം കേരളത്തിലെങ്ങും വൻ പ്രതിഷേധങ്ങൾക്ക് കാരണമായി. കേരളത്തിൽ മാത്രമല്ല, രാജ്യ വ്യാപകമായി മധുവിനായി നീതിക്ക് വേണ്ടി ജനങ്ങൾ ശബ്ദമുയർത്തിയിരുന്നു.

മധു കൊലക്കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി വിധി വന്നിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. അപ്പോഴാണ് ബി​ഗ്ബോസ് ഷോയിൽ അഖിൽ മാരാർ മധുവിനെ പരിഹസിച്ച് സംസാരിച്ചത്.

ഒരു ​ഗെയിം ടാസ്കിനിടെയാണ് സംഭവം നടന്നത്. അരി ആഹാരങ്ങളാണോടാ മോഷ്ട്ടിക്കുന്നത്, ബാക്കി സാധനങ്ങൾ മോഷ്ടിക്ക്, നീയാരാ മധുവോ എന്ന് മറ്റൊരു മത്സരാർഥിയായ സൂര്യയോട് പറയുകയും പരിഹസിച്ച് ചിരിക്കുകയും ചെയ്തതാണ് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ദിശ സംഘടനയുടെ സ്ഥാപകൻ ദിനുവെയിൽ ഇതിനെതിരെ ശക്തമായി രം​ഗത്ത് വന്നിരുന്നു. ശേഷമാണ് സംഘടന നിയമ നടപടിയുമായി മുന്നോട്ട് പോയത്.

shortlink

Related Articles

Post Your Comments


Back to top button