
ബിഗ് ബോസ് മലയാളം സീസണ് 5 ലെ മത്സരാര്‍ഥിയായ സംവിധായകനുമായ അഖില്‍ മാരാര്‍ പലപ്പോഴും വിവാദങ്ങളിൽ നിറയാറുണ്ട്. ഇപ്പോഴിതാ, ഷോയ്ക്കിടെ അഖിൽ നടത്തിയ ഒരു പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം.
ബിഗ് ബോസിലെ വീക്കിലി ടാസ്കിനിടെയാണ് അഖിലിന്റെ വിവാദ പരാമര്‍ശം. സിനിമയിലെ ചില പ്രശസ്ത കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. ഇതിൽ മീശമാധവനെയാണ് സാഗര്‍ സൂര്യ അവതരിപ്പിച്ചത്. അതിന്റെ ഭാഗമായി അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.
‘നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? നീ പോയി ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്റെ അവസ്ഥയാവും. ഏതാണ്ട് അട്ടപ്പാടിയിലെ മധുവിന്റെ അവസ്ഥയാ ഇന്ന് ഇവന് ഇവിടെ’ എന്നായിരുന്നു മറ്റു മത്സരാര്‍ഥികളോട് അഖില്‍ പറഞ്ഞുത് . സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
Post Your Comments